വയനാട് : മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഫോണ്‍ നഷ്ടമായവര്‍ക്ക് ഫോണും സിം കാര്‍ഡുകളും സൗജന്യമായി നല്‍കുകയാണ് മലപ്പുറത്തെ ഒരുകൂട്ടം ചെറുപ്പക്കാര്‍.
നാനൂറിലധികം ഫോണുകളാണ് ഇവര്‍ ക്യാമ്പുകളിലെത്തിച്ചത്. ആധാര്‍കാര്‍ഡ് ഉള്ളവര്‍ക്കാണ് നിലവില്‍ ഫോണ്‍ നല്‍കുന്നത്. രേഖകളെല്ലാം നഷ്ടമായവര്‍ക്ക് സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന ബന്ധുക്കളുടെ രേഖകള്‍ നല്‍കിയാല്‍ സിം നല്‍കുമെന്നും സേവനത്തിന് നേതൃത്വം നല്‍കുന്ന സജീസ് വണ്ടൂര്‍ പറഞ്ഞു.