മരിച്ച ആളെ തിരിച്ചറിഞ്ഞട്ടില്ല
ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്
ഇന്ന് രാവിലെ 8.15 ന് ഏറ്റുമാനൂർ റെയിവേ സ്റ്റേഷനിലായിരുന്നു സംഭവം
ചെന്നൈയിൽ നിന്നും തിരുവനന്തപുരം പോകുകയായിരുന്ന ചെന്നൈ മെയിൽ സ്റ്റേഷനിൽ എത്തിയപ്പോൾ യുവാവ് ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്നു
ട്രെയിൻ ഇടിച്ച യുവാവ് തൽക്ഷണം മരിച്ചു.
ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിൻ അപകടത്തെ തുടർന്ന് പത്ത് മിനിറ്റോളം സ്റ്റേഷനിൽ നിർത്തിയിട്ടു.
മൃതദേഹം മെഡിക്കൽ കൊളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് കേസെടുത്തു.