പാരീസ്: മൂന്നാം മെഡലെന്ന സ്വപ്‌നവുമായി വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലിനിറങ്ങിയ ഇന്ത്യന്‍ താരം മനു ഭാകറിന് നിരാശ. ഫൈനലില്‍ സ്റ്റേജ് ഒന്നിലെ മൂന്ന് സീരീസുകള്‍ക്ക് ശേഷം രണ്ടാം സ്ഥാനത്തേക്ക് കയറിയ മനുവിന് പക്ഷേ ഒടുവില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഏഴാം സീരീസിനു ശേഷം നടന്ന ഷൂട്ടോഫില്‍ രണ്ട് പോയന്റ് മാത്രം നേടിയ മനുവിനെ പിന്തള്ളി ഹംഗറിയുടെ വെറോണിക്ക മേജര്‍ വെങ്കലം സ്വന്തമാക്കുകയായിരുന്നു.
രണ്ടാം സ്റ്റേജിലെ നാലാം സീരിസില്‍ മൂന്നും അഞ്ചാം സീരിസില്‍ അഞ്ചും ആറാം സീരീസിലും ഏഴാം സീരീസിലും നാലു പോയന്റ് വീതവും നേടിയ മനു മെഡല്‍ പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്നു.
നിലവില്‍ 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലും 10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലും വെങ്കലം നേടിയ മനു മൂന്നാം മെഡല്‍ സ്വപ്‌നം കണ്ടാണ് ഫൈനലില്‍ മത്സരിച്ചത്. യോഗ്യതാറൗണ്ടില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തായിരുന്നു താരത്തിന്റെ ഫൈനല്‍ പ്രവേശനം.
രണ്ടാം സ്റ്റേജിലെ നാലാം സീരിസില്‍ മൂന്നും അഞ്ചാം സീരിസില്‍ അഞ്ചും ആറാം സീരീസിലും ഏഴാം സീരീസിലും നാലു പോയന്റ് വീതവും നേടിയ മനു മെഡല്‍ പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്നു.
നിലവില്‍ 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലും 10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലും വെങ്കലം നേടിയ മനു മൂന്നാം മെഡല്‍ സ്വപ്‌നം കണ്ടാണ് ഫൈനലില്‍ മത്സരിച്ചത്.
യോഗ്യതാറൗണ്ടില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തായിരുന്നു താരത്തിന്റെ ഫൈനല്‍ പ്രവേശനം.
ദക്ഷിണ കൊറിയയുടെ ജിന്‍ യാങ്ങിനാണ് സ്വര്‍ണം. ഫ്രാന്‍സിന്റെ കാമില്‍. ജെ വെള്ളി മെഡല്‍ സ്വന്തമാക്കി.