24x7news.org

പാരിസ്: പാരിസ് ഒളിംപിക്സ് വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ. ജർമ്മനിയുടെ മിഷേൽ ക്രോപ്പനെ 6-4 എന്ന പോയിന്റിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ക്വാർട്ടറിൽ കടന്നത്. സ്കോർ 27-24, 27-27, 27-26, 27-29, 26-26.ആദ്യ സെറ്റിൽ 27-24ന് ദീപിക വിജയിച്ചു. ഇതോടെ രണ്ട് പോയിന്റ് ഇന്ത്യൻ താരം സ്വന്തമാക്കി.\

രണ്ടാം സെറ്റിൽ ഇരുതാരങ്ങളും 27 സ്കോർ വീതം നേടി സമനില പാലിച്ചു. ഇതോടെ ഇരുതാരങ്ങൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. രണ്ട് സെറ്റ് പിന്നിട്ടപ്പോൾ 3-1ന് ദീപികയായിരുന്നു മുന്നിൽ നിന്നത്.

മൂന്നാം സെറ്റ് 27-26 എന്ന സ്കോറിന് വിജയിച്ച് ദീപിക പോയിന്റ് 5-1 ആക്കി ഉയർത്തി. എന്നാൽ നിർണായകമായ നാലാം സെറ്റിൽ ജർമ്മൻ താരം തിരിച്ചുവന്നു. 27-29ന് ആദ്യമായി മിഷേൽ ഒരു സെറ്റ് വിജയിച്ചു. പോയിന്റ് നില 5-3 എന്നായി മാറുകയും ചെയ്തു.

ശക്തമായ മത്സരത്തിനൊടുവിൽ ഇരുതാരങ്ങളും ബോർഡിൽ 26 സ്കോർ വീതം ചേർത്തു. ഇതോടെ ഇരുതാരങ്ങൾക്കും ഒരു പോയിന്റ് വീതം ലഭിച്ചു. 6-4 എന്ന പോയിന്റിന് ഇന്ത്യൻ താരത്തിന് വിജയവും സ്വന്തമായി.

Leave a Reply

Your email address will not be published. Required fields are marked *