ഇദ്ദേഹത്തെ കേരള കേഡറിലേക്കു തിരിച്ചയച്ചു. സ്പെഷൽ ഡിജി വൈ.ബി. ഖുറാനിയയെയും നീക്കി. അദ്ദേഹം ഒഡീഷ കേഡറിലേക്കു മടങ്ങും.
സേനയുടെ തലപ്പത്തുള്ള രണ്ടു പേരെ ഒരുമിച്ചു നീക്കുന്നത് അപൂർവമാണ്. കശ്മീരിൽ ഇന്ത്യ-പാക്ക് അതിർത്തി മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിച്ചതും തുടർച്ചയായ ഭീകരാക്രമണങ്ങളുമാണ് സ്ഥാനം തെറിപ്പിച്ചതെന്നാണു സൂചന.
നുഴഞ്ഞുകയറ്റം സംബന്ധിച്ചുള്ള വിവരങ്ങളിലെ പൊരുത്തക്കേടുകൾ ഐബിയുടെ കീഴിലുള്ള മൾട്ടി ഏജൻസി സെന്ററിന്റെ യോഗത്തിൽ ചർച്ചയായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച ഈ യോഗത്തിനു ശേഷം ദിവസങ്ങൾക്കു ശേഷമാണ് മാറ്റം.