24x7news.org

ഷാജി കൈലാസ്- ഭാവന ടീം ഒന്നിക്കുന്ന ചിത്രം ഹണ്ടിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. പാരാനോർമൽ ത്രില്ലർ വിഭാഗത്തിലുള്ള സിനിമ ഓഗസ്റ്റ് 23 ന് റിലീസ് ചെയ്യും. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രെയിലർ എന്നിവ തരുന്നത്.

ഒരു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും പറയുന്നു.ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഹണ്ടിൽ ഡോ. കീർത്തി എന്ന കഥാപാത്രത്തിനാണ് ഭാവന ജീവൻ പകരുന്നത്.

ഈ ചിത്രത്തിൽ രൺജി പണിക്കർ, അനു മോഹന്‍, ചന്ദുനാഥ്, അജ്മൽ അമീർ, രാഹുൽ മാധവ്, നന്ദു ലാൽ, വിജയകുമാർ, ബിജു പപ്പൻ, ദിവ്യാ നായർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *