പന്ത്രണ്ടു മണിക്കൂർ ചെളിയിൽ പൂണ്ടു നിന്ന് ജീവിതത്തിലേക്ക് പൊരുതി കയറിയ അരുണിനെ മേപ്പാടി wims ഹോസ്പിറ്റലിൽ പോയി കണ്ടു…
കുറച്ച് അതികം സമയം സംസാരിച്ചു. അവന്റെ അനുഭവം കേട്ട് അവൻ രക്ഷപെട്ടത് അത്ഭുതമായി തോന്നി.തലയ്ക്കു മീതെ വെള്ളം വന്നിട്ടും ചെളിയിൽ പൂണ്ടു പോയിട്ടും മാരകമായി മുറിവേറ്റിട്ടും എങ്ങനെ തിരിച്ചു വരാൻ സാധിച്ചു എന്ന് ഞാൻ അവനോടു ചോദിച്ചു.
ഒരൊറ്റ ജീവിതമേ ഉള്ളു എന്ന് എനിക്ക് അറിയാം… അതുകൊണ്ട് തന്നെ എനിക്ക് ജീവിക്കാൻ അത്രമേൽ കൊതിയാണ്.. ഈ ജീവൻ നഷ്ടമായാൽ ഇനി ഇതുപോലുള്ള ഒന്ന് ഇല്ല എന്നറിയാം…. പരമാവധി മരിക്കാതിരിക്കാൻ ഞാൻ പൊരുതി ഇതാണവൻ പറഞ്ഞത്.