ഡൽഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും, ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളിലാണ് വിധി തിരിച്ചടിയായത്.
ജസ്റ്റിസ് നിന ബന്‍സാല്‍ കൃഷ്ണയാണ് വിധി പ്രസ്താവിച്ചത്.
കേസിൽ സിബിഐകോടതിയെ സമീപിക്കാനും കേജ്രിവാളിന് ഹൈക്കോടതി നിർദ്ദേശം നൽകി.