24x7newsorg

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചതായി പരാതി ഉയര്‍ന്നു. ഇത് സംബന്ധിച്ച് പരാതിയുള്ള ഒരാൾഇക്കാര്യം സ്ഥിരീകരിച്ചു.

തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്.

ദുരന്തത്തില്‍ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട മാനസികമായി തകര്‍ന്നിരിക്കുന്നയാളെ വിളിച്ചാണ് ഇഎംഐ തുക ആവശ്യപ്പെട്ടത്. മുത്തൂറ്റ്, ബജാബ് അടക്കമുള്ള സ്ഥാപനങ്ങളാണ് ഇഎംഐ തുക ആവശ്യപ്പെട്ട് ബന്ധപ്പെട്ടതെന്നാണ് വിവരം.

ചാലിയാര്‍ കടന്നു പോകുന്ന പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍. ഇതുവരെ ചാലിയാറില്‍ നിന്ന് 75 മൃതദേഹങ്ങളും 158 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്.പോത്തുകല്‍ പഞ്ചായത്തിലെ ഇരുട്ടുകുത്തി മുതല്‍ ചാലിയാര്‍ കടന്നു പോകുന്ന തീരങ്ങളിലെല്ലാം തിരച്ചില്‍ തുടരുകയാണ്.

വിവിധ ഭാഗങ്ങളില്‍ ഡ്രോണിന്റെ സഹായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സിന്റെ 5 യൂണിറ്റും 101 സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചാലിയാര്‍ തീരത്ത് സജീവമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *