ലണ്ടൻ: ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വലതുകൈ വിരലിന് പരിക്കേറ്റ ഓപ്പണർ സാക്ക് ക്രൗളിയെ ഇംഗ്ലീഷ് ടീമിൽ നിന്ന് ഒഴിവാക്കി. ഈ മാസം 21 മുതലാണ് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര തുടങ്ങുക.
ഓൾഡ് ട്രാഫോഡിലാണ് ആദ്യ ടെസ്റ്റ്.വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ സമ്പൂർണ്ണ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ടീം ശ്രീലങ്കയ്ക്കെതിരെ മത്സരിക്കാനൊരുങ്ങുന്നത്.
നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് പരമ്പരയിൽ സമ്പൂർണ്ണ വിജയം അനിവാര്യമാണ്. ശ്രീലങ്ക പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.
ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ഗസ് ആറ്റിൻക്സൺ, ഷുഹൈബ് ബഷീർ, ഹാരി ബ്രൂക്ക്, ജോർദാൻ കോക്സ്, ബെൻ ഡക്കറ്റ്, ഡാൻ ലോറൻസ്, ഒലി പോപ്പ്, മാത്യൂ പോട്സ്, ജോ റൂട്ട്, ജാമീ സ്മിത്ത്, ഒലി സ്റ്റോൺ, ക്രിസ് വോക്സ്, മാർക് വുഡ്.