24x7news.org

പാരിസ്: പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ. യോ​ഗ്യതാ റൗണ്ട് മത്സരത്തിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് 89.34 മീറ്റർ ദൂരം ജാവലിൻ എത്തിച്ചു.

ഫൈനലിൽ കടക്കാനുള്ള ദൂരം 84 മീറ്ററാണ്. നീരജിന്റെ ഏറ്റവും മികച്ച വ്യക്തി​ഗത പ്രകടനമാണ് പാരിസിലെ യോ​ഗ്യത മത്സരത്തിൽ കുറിക്കപ്പെട്ടത്. ടോക്കിയോയിൽ സ്വർണമെഡൽ സ്വന്തമാക്കുമ്പോൾ 87.58 മീറ്ററായിരുന്നു നീ​രജ് ജാവലിൻ എത്തിച്ച ദൂരം.

ജാവലിനിൽ മറ്റൊരു ഇന്ത്യൻ താരം കിഷോർ കുമാർ ജെന്നയ്ക്ക് ഫൈനലിന് യോ​ഗ്യത നേടാൻ കഴിഞ്ഞില്ല. യോ​ഗ്യതാ റൗണ്ടിലെ മൂന്ന് ശ്രമങ്ങളിൽ 80.73 ദൂരം പിന്നിടാന്നെ ജെന്നയ്ക്ക് കഴിഞ്ഞുള്ളു.

പാകിസ്താന്റെ അർഷാദ് നദീം 86.59 മീറ്റർ ദൂരം ജാവലിൻ എത്തിച്ച് ഫൈനലിന് യോ​ഗ്യത നേടി. ജർമ്മൻ താരം ജൂലിയൻ വെബർ 87.76 മീറ്റർ ജാവലിൻ എറിഞ്ഞും ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ഒന്നാം നമ്പർ താരം യാക്കൂബ് വാദ്‌ലെജ് 85.63 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞും ഫൈനലിന് യോ​ഗ്യത നേടി.ജാവലിനിൽ മറ്റൊരു ഇന്ത്യൻ താരം കിഷോർ കുമാർ ജെന്നയ്ക്ക് ഫൈനലിന് യോ​ഗ്യത നേടാൻ കഴിഞ്ഞില്ല.

യോ​ഗ്യതാ റൗണ്ടിലെ മൂന്ന് ശ്രമങ്ങളിൽ 80.73 ദൂരം പിന്നിടാന്നെ ജെന്നയ്ക്ക് കഴിഞ്ഞുള്ളു. പാകിസ്താന്റെ അർഷാദ് നദീം 86.59 മീറ്റർ ദൂരം ജാവലിൻ എത്തിച്ച് ഫൈനലിന് യോ​ഗ്യത നേടി.

ജർമ്മൻ താരം ജൂലിയൻ വെബർ 87.76 മീറ്റർ ജാവലിൻ എറിഞ്ഞും ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ഒന്നാം നമ്പർ താരം യാക്കൂബ് വാദ്‌ലെജ് 85.63 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞും ഫൈനലിന് യോ​ഗ്യത നേടി.

Leave a Reply

Your email address will not be published. Required fields are marked *