ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹി വിട്ടു. 9:30 നാണ് ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ലണ്ടനിൽ അഭയം തേടുമെന്നാണ് സൂചന.
C130 J എന്ന ബംഗ്ലാദേശിന്റെ വ്യോമസേന വിമാനത്തിലാണ് ഇന്ത്യ വിട്ടത്. എങ്ങോട്ടേക്കാണ് പുറപ്പെട്ടത് സംബന്ധിച്ചവിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല.പാർലെമന്റിൽ വിഷയം സംബന്ധിച്ച് സർവകക്ഷി യോഗം വിളിച്ചിരുന്നു.
ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. ഷെയ്ഖ് ഹസീന സഹോദരി രഹാനക്കൊപ്പമാണ് ഇന്ത്യയിൽ അഭയം തേടിയിരുന്നത്.
രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകർ ഉസ് സമാൻ പറഞ്ഞിരുന്നു.
പ്രക്ഷോഭത്തിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. അവാമി ലീഗ് നേതാവ് ഷാഹിൻ ചക്ലദാറിന്റെ ഹോട്ടലിന് പ്രക്ഷോഭകർ തീയട്ടു. എട്ട് പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിൽ അതിരൂക്ഷമായ കലാപം തുടരുകയാണ്. വ്യാപക കൊള്ളയും കൊലയുമാണ് നടക്കുന്നത്