പുതിയ ചിത്രമായ തങ്കലാന്റെ റിലീസിനുമുന്നോടിയായുള്ള പ്രചാരണ പരിപാടികളിലാണ് നടൻ വിക്രം. അടുത്തിടെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഈ ചടങ്ങിനിടെ തന്റെ ജീവിതംതന്നെ മാറ്റിമറിച്ച ഒരപകടത്തേക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
എങ്ങനെയാണ് തനിക്ക് ആ കാലഘട്ടം അനുഭവപ്പെട്ടതെന്നും ജീവിതത്തിലേക്ക് എങ്ങനെ തിരിച്ചുവന്നുവെന്നുമായിരുന്നു വിക്രം പറഞ്ഞത്.വളരെ ചെറുപ്പമാണ്. സിനിമയേക്കുറിച്ച് സ്വപ്നം കാണ്ടുതുടങ്ങുന്ന സമയം. കോളേജിൽ ഒരു നാടകത്തിൽ അഭിനയിക്കുന്നതിനേക്കുറിച്ച് ത്രില്ലടിച്ച് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. കാലിന്റെ മുട്ടുമുതൽ കണങ്കാൽവരെ തകർന്നു. ഗുരുതരമായി പരിക്കേറ്റ കാൽ മുറിച്ചുമാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത്.
പിന്നീട് 23 ശസ്ത്രക്രിയകളാണ് കാലിന് നടത്തിയതെന്നും വിക്രം പറഞ്ഞു.കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് ‘തങ്കലാന്‍’.
സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ‘തങ്കലാ’ന്റെ പ്രമേയം. ആഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘തങ്കലാന്‍’ തിയേറ്ററുകളിലെത്തും.
പാർവതി, മാളവിക മോഹനൻ, പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.