വിനേഷ് ഫോഗട്ട് ക്വാർട്ടറില്‍ തോല്‍പ്പിച്ച യുക്രെയ്ൻ താരത്തെ വെങ്കല മെഡല്‍ പോരാട്ടത്തിലേക്കും തെരഞ്ഞെടുക്കും. ക്വാർട്ടറില്‍ യുക്രെയിൻ താരം ഒക്സനെയെ 7-5 എന്ന പോയിന്റ് നിലയില്‍ തകർത്തായിരുന്നു വിനേഷ് സെമിയിലേക്കുള്ള യോഗ്യത നേടിയത്.
ആദ്യ മത്സരത്തില്‍ നിലവിലെ ജപ്പാൻ താരം യുസി സുസാകിയെയും വിനേഷ് തോല്‍പ്പിച്ചിരുന്നു. സുസാകിയും ഒക്സെനെയുമാണ് വെങ്കല പോരാട്ടത്തിനായി ഇനി ഗോദയിലിറങ്ങുക. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് വിനേഷിന്റെ സ്ഥാനം അവസാനമായി രേഖപ്പെടുത്തുമെന്നും ഐഒസി അറിയിച്ചു.
അതേസമയം വിനേഷിനെ ആശ്വസിപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി.
പാരിസ് ഒളിമ്ബിക്സിലെ വിനേഷിന്റെ പോരാട്ടം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതും ആവേശഭരിതമാക്കുന്നതുമാണ്. പാരിസ് ഒളിമ്ബിക്സില്‍ നിന്ന് അയോഗ്യയാക്കപ്പെടുമ്ബോള് രാജ്യത്തുള്ള 1.4 ബില്യണ്‍ ആളുകളുടെയും മനസില്‍ വിനേഷ് ചാമ്ബ്യനാണ്.
ഓരോ സ്ത്രീകള്‍ക്കും ഭാവിയിലെ ചാമ്ബ്യൻമാർക്കും പ്രചോദനമാണ് വിനേഷെന്നും രാജ്യം അവർക്കൊപ്പമുണ്ടെന്നും രാഷ്ട്രപതി ദ്രൗപദി മുർമു കുറിച്ചു. രാജ്യത്തിന്റെ അഭിമാനമാണ് വിനേഷെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു.