ന്യൂയോർക്ക്: മുന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാകിസ്ഥാൻ പൗരനെതിരെ കുറ്റം ചുമത്തിയതായി നീതിന്യായ വകുപ്പ്. ആരോപണവിധേയനായ ആസിഫ് റാസ മർച്ചൻ്റിനെതിരെയാണ് (46) കുറ്റം ചുമത്തിയത്.
പ്രതിക്ക് ഇറാനുമായി ബന്ധമുണ്ട്. ഗൂഢാലോചന നടത്തിയ പ്രതി പേര് പറയാതെയാണ് ലക്ഷ്യം ട്രംപാണെന്ന് സൂചിപ്പിച്ചതെന്നും യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പറഞ്ഞു.
ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് അമേരിക്കൻ പൊതു ഉദ്യോഗസ്ഥർരോട് പ്രതികാരം ചെയ്യാൻ ഇറാൻ ശ്രമിച്ചിരുന്നു. ഇറാന്റെ പരിശ്രമങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ നീതിന്യായ വകുപ്പ് പ്രവർത്തിക്കുന്നുണ്ട്.
2020 ൽ ഡൊണാള്‍ഡ് ട്രംപാണ് ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടത്. ഇതേ തുടർന്നാണ് ട്രംപിന് നേരെയുള്ള കൊലപാതക ഗൂഢാലോചന എന്നാണ് കണ്ടെത്തൽ.