24x7news.org

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനം തുടരാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രിയയും വയനാട്ടിലും മറ്റിടങ്ങളിലുമുള്ള മന്ത്രിമാരും ഓൺലൈനായാണ് യോ​ഗത്തിൽ പങ്കെടുത്തത്.

വീട് നഷ്ടമായവർക്ക് ആദ്യഘട്ടമെന്ന നിലയിൽ വാടകവീട് കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്താൻ മന്ത്രിസഭ ഉപസമിതിക്ക് നിർദേശം നൽകി.

സർക്കാരിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ടൗൺഷിപ്പിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി വേ​ഗത്തിലാക്കാൻ ജില്ലാഭരണകൂടത്തോടും നിർദേശിച്ചുമന്ത്രിസഭാ ഉപസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. തിരച്ചിൽ തുടരുന്നത് സംബന്ധിച്ച് സൈന്യത്തിന്റെ അഭിപ്രായവും തേടും.

Leave a Reply

Your email address will not be published. Required fields are marked *