കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് പ്രതികരണവുമായി ഇന്ത്യൻ താരം വാഷിംഗ്ടൺ സുന്ദർ. നിർണായക സാഹചര്യങ്ങളിൽ വിജയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് സുന്ദർ പ്രതികരിച്ചു. തീർച്ചയായും വലിയ ടൂർണമെന്റുകളാണ് വരാനിരിക്കുന്നത്. ഇതുപോലുള്ള സാഹചര്യങ്ങൾ ഇനിയും ഉണ്ടായേക്കും.
ഇത്തരം സ്പിൻ ട്രാക്കുകളിൽ വിജയിക്കാനായി ഇന്ത്യൻ ടീം അറിഞ്ഞിരിക്കണമെന്നും സുന്ദർ പ്രതികരിച്ചു.ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇതുവരെ സംഭവിച്ചത് എന്തായാലും അതിൽ നിന്ന് തിരിച്ചുവരണം.
മൂന്നാം ഏകദിനത്തിൽ വിജയിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ. സ്പിന്നർമാർക്കെതിരെ മികച്ച രീതിയിൽ കളിക്കാൻ ഇന്ത്യൻ ടീമിനറിയാം. ഇതുപോലുള്ള പിച്ചുകളിൽ ഒരുപാട് തവണ ഇന്ത്യൻ താരങ്ങൾ കളിച്ചിട്ടുണ്ട്.
ഇന്ത്യയിലും സമാന സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകൾ നിരവധിയുണ്ട്. ശ്രീലങ്കൻ സ്പിന്നർമാർക്കെതിരെ മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ താരങ്ങൾക്ക് കഴിയുമെന്നും സുന്ദർ വ്യക്തമാക്കി.