വിക്രം നായകനാകുന്ന പാ രഞ്ജിത് ചിത്രം തങ്കാലന്റെ ചിത്രീകരണത്തിന് ശേഷം സംതൃപ്തി വരാതെ റീഷൂട്ട് ചെയ്തുവെന്ന് വെളിപ്പെടുത്തി സംവിധായകൻ. സിനിമയുടെ ക്ലൈമാക്സ് രംഗമാണ് വീണ്ടും ചിത്രീകരിച്ചതെന്നും പാ രഞ്ജിത് പറഞ്ഞു.
സിനിമ പാക്കപ്പ് ആയി എല്ലാവരും അവരുടെ അടുത്ത സിനിമയുടെ വർക്കിലേക്ക് കടന്ന സമയത്താണ് താൻ ഈ ആവശ്യം പറയുന്നത് എന്നും പക്ഷെ എല്ലാവരും തന്നോടൊപ്പം സഹകരിച്ചു എന്നും സംവിധായകൻ ഒരഭിമുഖത്തിൽ സംസാരിച്ചു കാര്യം പറഞ്ഞപ്പോൾ വിക്രം ഉടനെ സമ്മതിച്ചു.
ഷൂട്ടിനിടയിൽ അദ്ദേഹത്തിന്റെ ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. ഒരു സ്റ്റണ്ട് ചെയ്യുന്നതിനിടയിൽ ആയിരുന്നു അത് സംഭവിച്ചത്. സ്റ്റണ്ട് ഷൂട്ട് ചെയ്യുമ്പോൾ ഞാൻ മോണിറ്ററിൽ മാത്രമേ നോക്കൂ. ആക്ഷൻ എന്ന് പറയുമ്പോൾ ഒരു സീക്വൻസ് നടക്കും കട്ട് പറഞ്ഞ ഉടനെ സെറ്റിലുള്ള എന്റെ സഹായികളെ വിളിക്കും എന്നിട്ട്, അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കി വരാൻ പറയുംഅദ്ദേഹം കുഴപ്പമില്ല എന്ന് പറഞ്ഞെന്നായിരിക്കും
എന്നോട് അവർ വന്നു പറയുക. എന്നാൽ എനിക്കറിയാം അദ്ദേഹത്തിന് നല്ല വേദനിച്ചിട്ടുണ്ടാകുമെന്ന്. ഒരു തവണ കൂടെ ചെയ്യാമെന്ന് പറഞ്ഞാലും അദ്ദേഹം ഒക്കെ പറയും. അത്രയും ഞാൻ അദ്ദേഹത്തെ കഷ്ടപ്പെടുത്തിട്ടുണ്ട് അതിന് ഞാനിപ്പോൾ ക്ഷമ ചോദിക്കുന്നു, പാ രഞ്ജിത് പറഞ്ഞു.’
തങ്കലാനായിട്ടാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. മനസിൽ കണ്ട പോലെ ചിത്രീകരിക്കാനായിരുന്നു എന്റെ ശ്രമം. അതിൽ വിക്രം സാറിന്റെ പിന്തുണ വലുതാണ്. സ്വന്തം സിനിമ പോലെയാണ് അദ്ദേഹം ഈ സിനിമയെ ചേർത്തു പിടിക്കുന്നത്.
ഈ സിനിമയിലും എന്റെമേലും അദ്ദേഹത്തിന് അത്ര വിശ്വാസമുണ്ട്. അത്രയും എന്നെ വിശ്വസിക്കുന്ന അദ്ദേഹത്തിന് വലിയൊരു വിജയം എനിക്ക് സമ്മാനിക്കണം എന്നുണ്ട്’, പാ രഞ്ജിത് കൂട്ടിച്ചേർത്തു..
തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാന് സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്.