റോക്കിങ് സ്റ്റാർ യാഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്‌സികി’ന്റെ ചിത്രീകരണം ആരംഭിച്ചു. ഇന്ന് ബംഗളൂരുവിലാണ് ഷൂട്ടിങ് ആരംഭിച്ചത്. യാഷിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം ‘കെജിഎഫ് 2’ റിലീസായി 844 ദിനങ്ങൾ തികയുന്ന അവസരത്തിലാണ് ടോക്സിക്കിന്റെ ചിത്രീകരണം ആരംഭിച്ചത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിന്റെ ഓരോ അപ്‌ഡേറ്റും ട്രെൻഡിങ്ങാണ്. കെ വി എൻ പ്രൊഡക്ഷൻസിനന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്.
യാഷിന്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ വരും ദിനങ്ങളിൽ നിർമ്മാതാക്കൾ അറിയിക്കും. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
സിനിമയുടെ സുപ്രധാന സീക്വൻസുകളാണ് ആദ്യം ചിത്രീകരിക്കുകയെന്നാണ് സൂചന. സിനിമയിൽ ഒരു ഡോണിന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. എന്നാൽ കെജിഎഫ് ഫ്രാഞ്ചൈസിയിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രവും കഥാപശ്ചാത്തലവുമാകും