ഇത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലമാണല്ലോ… തൊഴിലിടങ്ങളിൽ മാത്രമല്ല ഇന്ന് നമ്മുടെ ദൈന്യം ദിന ജീവിതത്തിൽ വരെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്വാധീനം ചെലുത്തുന്നുണ്ട്.
അങ്ങനെയുള്ള ഇക്കാലത്ത് എഐ സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടുകയെന്നത് അത്യാവശ്യമാണല്ലോ.
ഇന്ന് തൊഴിൽ മേഖലയിലേക്ക് ആവശ്യമായ എന്തെങ്കിലും നൈപുണ്യം നേടിയെടുക്കുക എന്നതിലുപരി എഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നൈപുണ്യം വർധിപ്പിക്കുകയാണ് വേണ്ടത്.
എങ്കില്‍ മാത്രമെ നിങ്ങളുടെ കരിയറിൽ ഒരു വഴിത്തിരിവുണ്ടാകൂ.എഐ വന്നതോടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇനിയുള്ള കാലങ്ങളിൽ തൊഴിൽ വിപണി ഭരിക്കാൻ പോകുന്നത് എഐ സാങ്കേതിക വിദ്യ ആണ്.
അതിനാൽ തന്നെ തൊഴിൽ മേഖലയിലെ ആവശ്യങ്ങൾ മനസിലാക്കി കാലത്തിനൊപ്പം തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നവർക്ക് കരിയറിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നതിൽ സംശയമില്ല.ഇത്തരത്തിൽ ഭാവിയിൽ തൊഴിൽ വിപണി ഭരിക്കാൻ പോകുന്ന എഐ സാങ്കേതിക വിദ്യകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഈ വിഷയത്തിൽ പ്രസിദ്ധ ജോബ് സെർച്ച് പോർട്ടലായ ഇൻഡീഡ് നടത്തിയ പഠനത്തിലെ ചില കാര്യങ്ങൾ ഇവിടെ പരാമർശിക്കുന്നു