സജീവക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപണര്‍മാരില്‍ ഒരാളായ ധവാന്‍ കളി മതിയാക്കുന്നതെന്ന് അറിയിച്ചത്.ഇപ്പോള്‍ തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായ 2019 ഏകദിന ലോകകപ്പിനെ കുറിച്ച് മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ധവാന്‍.
ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ സുഖമില്ലാതായ താന്‍ പെയിന്‍ കില്ലർ കഴിച്ചാണ് ബാറ്റിങ് തുടർന്നതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അന്ന് തന്നെ പിന്തുണച്ചതിന് ക്യാപ്റ്റന്‍ എംഎസ് ധോണിയോട് ധവാന്‍ നന്ദി പറയുകയും ചെയ്തു.
2019 ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ ഒരു സംഭവം ഉണ്ടായിരുന്നു. ഞാന്‍ 25 റണ്‍സ് എടുത്തുനില്‍ക്കേ, എനിക്ക് പെട്ടെന്ന് സുഖമില്ലാതായി. ഞാന്‍ ഒരു പെയിന്‍ കില്ലര്‍ കഴിച്ച് ബാറ്റിങ് തുടര്‍ന്നു. അന്ന് 109 പന്തില്‍ 117 റണ്‍സ് അടിച്ചുകൂട്ടാന്‍ എനിക്ക് സാധിച്ചു.
അന്നത്തെ പ്ലേയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തതും എന്നെയാണ്. അന്ന് എന്നെ പിന്തുണച്ചതിന് എന്റെ ക്യാപ്റ്റന്‍ ധോണിയോട് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു’. ധവാന്‍ കൂട്ടിച്ചേര്‍ത്തു.2013ല്‍ എന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 187 റണ്‍സ് അടിച്ചുകൂട്ടി.
85 പന്തില്‍ സെഞ്ച്വറി തികയ്ക്കുമ്പോള്‍ ഒരു അരങ്ങേറ്റക്കാരന്റെ അതിവേഗ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് ഞാന്‍ സൃഷ്ടിച്ചതെന്ന് എനിക്ക് അറിയില്ലായിരുന്നു’2013ല്‍ ധോണിയുടെ കീഴിലാണ് ധവാന്‍ ആദ്യ ടെസ്റ്റിന് ഇറങ്ങിയത്.