കൊച്ചി: പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇസബെല്ല, ശാലിനി എന്റെ കൂട്ടുകാരി, മുഖം, പക്ഷെ തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്ത മോഹൻ ദീർഘനാളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. നർത്തകിയും അഭിനേത്രിയുമായ അനുപമയാണ് ഭാര്യ