അമ്മയിൽ ജനാധിപത്യം ഉണ്ട്, എല്ലാവരെയും അടച്ചാക്ഷേപ്പിക്കരുതെന്ന് നടൻ ജോയ്മാത്യു.അമ്മയിലെ രാജി മാതൃകാപരമായ നടപടിയാണ്. എനിക്ക് എന്റെ രാഷ്ട്രീയ നിലപാടുകൾ പറയണം. നേതൃസ്ഥാനത്തേക്ക് വനിതകൾ വരണം.ആരുടേയും നിർബന്ധത്തിന് വഴങ്ങിയില്ല രാജി.
ആരോപണവിധേയരായവർ പുറത്ത് പോകണം അത് ധാർമികമായ മാർതൃകയാണ് കാണിച്ചിരിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. സ്ത്രീകൾക്ക് അമ്മയിൽ മുൻഗണന ഉണ്ട്.
എന്നെയും തെരഞ്ഞെടുത്തത് അംഗങ്ങളാണ്. ജോമോൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെഗത്ത് നിന്നും ഉണ്ടായ പിഴവാണെന്നും ജോയ്മാത്യുപറഞ്ഞു.സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടൻ ജോയ് മാത്യു നേരത്തെ പറഞ്ഞിരുന്നു .
പവർ ഗ്രൂപ്പിൽ 15 പേരിൽ കൂടുതൽ ഉണ്ട്. ഇവർ കാരണം പലർക്കും തൊഴിൽ നഷ്ടപ്പെടാം. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നിൽ WCCയുടെ ശക്തമായ ഇടപെടൽ.
മൊഴി നൽകിയവർ പരാതിപ്പെടാൻ തയാറാകണമെന്ന് നടൻ ജോയ് മാത്യു നടിമാർ പരാതിപ്പെട്ടപ്പോൾ അമ്മ പിന്തുണച്ചില്ല എങ്കിലും ഞാൻ വ്യക്തിപരമായി പിന്തുണ നൽകും.
ദിലീപുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ എന്നെ പല സിനിമകളിൽ നിന്നും മാറ്റിയിട്ടുണ്ട്. രാഷ്ട്രീയത്തിലെന്നതുപോലെ സിനിമ മേഖലയിലും പല തട്ടുകളിൽ ഗ്രൂപ്പുകൾ ഉണ്ടാകാം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയത് തെറ്റാണെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
ഒളിച്ചു വച്ച വിവരങ്ങൾ എല്ലാം പുറത്തു വരും.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ എല്ലാവരും മോശക്കാരാണെന്ന പ്രതീതിയായിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചർച്ച ചെയ്യും. സിനിമ മേഖലയിലെ സ്ത്രീകൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടണം. നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വച്ചത് സർക്കാർ ചെയ്ത തെറ്റാണെന്നും ജോയ് മാത്യു പറഞ്ഞു.