പുറത്ത് വരുന്നത് സിനിമാക്കഥകളെ വെല്ലുന്ന കഥകളാണെന്നും സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത് പലരേയും രക്ഷിക്കാനാണെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ.

അന്വേഷണ സംഘത്തിൽ മുഴുവനും വനിതകൾ വേണം. കൂടുതൽ പേരുകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ മൊഴിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും വേട്ടക്കാരുടെ ചിത്രം പുറത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാൻ നടപടി വേണം. സർക്കാരിന്റെ സിനിമ കോൺക്ലേവ് ഉപക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എംഎൽഎ സ്ഥാനം എം മുകേഷ് രാജിവെക്കണം. ഇപ്പോൾ രാജിവെച്ചാൽ മൂന്ന് സ്ഥലങ്ങളിൽ ഒരേസമയം ഉപതെരഞ്ഞെടുപ്പ് നടത്താമെന്നും അദ്ദേഹം പറഞ്ഞു

. മുട്ടിയവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതിനേക്കാൾ മുട്ടാത്ത വരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലത്. അതാവുമ്പോൾ ഒരു പേജിൽ ഒതുങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു.ചലച്ചിത്ര അക്കാദമി ചെയർമാൻ, അമ്മ ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ വരുന്നത് നന്നാകും.

സാംസ്കരിക മന്ത്രിയെ എത്രയും വേഗം കാബിനറ്റിൽ നിന്നും പുറത്താക്കുന്നതാണ് പിണറായിക്ക് നല്ലത്, അല്ലെങ്കിൽ സജി ചെറിയാൻ പിണറായിയേയും കൊണ്ടേ പോവൂ.

ആരോപണവിധേയനായ വി.എസ് ചന്ദ്രശേഖരനെതിരെ കോൺഗ്രസ് നടപടി സ്വീകരിക്കും. വേട്ടക്കാർക്ക് എതിരെയാണ് കോൺഗ്രസ് പാർട്ടി നിലകൊള്ളുന്നത്. രാഷ്ട്രീയം നോക്കാതെ സർക്കാർ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *