ന്യൂഡൽഹി: വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിൽ 2000 കോടിയുടെ അടിയന്തര സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു .
വയനാടിൻ്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി.മൂന്നാം വട്ടവും മോദി പ്രധാനമന്ത്രിയായ ശേഷം പിണറായി വിജയൻ ഡൽഹിയിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കടമെടുപ്പ് പരിധി അടക്കമുളള സംസ്ഥാനത്തിൻ്റെ മറ്റ് ആവശ്യങ്ങളും മോദിയെ അറിയിച്ചു.
കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച്സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.