24x7news.org

ബിഹാറിലെ വൈശാലി ജില്ലയിൽ പുതുതായി നിർമിച്ച എൻ എച്ച് 31 മേൽപ്പാലത്തിന്റെ ഒരു ഭാഗം തകർന്നതായി റിപ്പോർട്ട്. ദേശീയപാത 31ലെ രാമാശിഷ് ​​ചൗക്കിലെ മേൽപ്പാലത്തിലാണ് ഗർത്തം രൂപപ്പെട്ടത്.

പാലത്തിലൂടെ യാത്രചെയ്തിരുന്നവരാണ് കുഴി രൂപപ്പെട്ടത് കണ്ടത്. പിന്നീട് ചുവന്ന തുണി കെട്ടി ജാഗ്രത നിർദേശം നല്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ബീഹാറിൽ നിരവധി പാലങ്ങളും കലുങ്കുകളും തകർന്ന് വീണിരുന്നു ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത്.

അതേസമയം, പ്രവർത്തനം തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും അധികൃതർ ഇതുവരെയും മേൽപ്പാലം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തിട്ടില്ല എന്നുള്ളതാണ് എടുത്തുപറയേണ്ടത്.

ബീഹാറിൽ 1,710 കോടി രൂപ ചെലവഴിച്ച് നിർമിച്ചുകൊണ്ടിരിക്കുന്ന പാലം തകർന്ന് വീണത് കഴിഞ്ഞ ആഴ്ചയിലാണ്.

ബീഹാറിൽ ഈ വർഷം തകരുന്ന പതിനാറാമത്തെ പാലമാണിത്. വർധിച്ച് വരുന്ന പാലം തകർച്ചകളിൽ ആശങ്ക ഉയർന്നതോടെ നിതീഷ് കുമാർ സർക്കാർ ഈ വർഷം ആദ്യം 15 എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തിരുന്നു.

ബീഹാറിലെ പാലങ്ങളുടെ അറ്റകുറ്റപ്പണി നയങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി എടുത്തുപറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *