ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. നിങ്ങളുടെ തുറന്നു പറച്ചില്‍ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല, തുറന്നുപറയണമെന്ന് മാത്രം

.എത്ര നേരത്തെ പറയുന്നു അത്രയും വേഗം മുറിവുകള്‍ ഉണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കുമെന്നും നടി പറഞ്ഞു.അവസരം വാഗ്ദാനം ചെയ്തുള്ള ലൈംഗിക പീഡനങ്ങള്‍ എല്ലായിടത്തും ഉള്ളതാണെന്ന് നടി ഖുശ്ബു.

അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയവും നീ എന്തിനു ചെയ്തു, എന്തിനുവേണ്ടി ചെയ്തു, തുടങ്ങിയ ചോദ്യങ്ങളും അവളെ തകര്‍ത്തു കളയുന്നുവെന്നും ഖുശ്ബു പറഞ്ഞു.

അതിജീവിത എനിക്കും നിങ്ങള്‍ക്കും പരിചയമില്ലാത്തവരാകാമെന്നും പക്ഷേ നമ്മുടെ പിന്തുണ അവര്‍ക്ക് ആവശ്യമുണ്ടെന്നും അവരെ കേള്‍ക്കാനുള്ള മനസ്സ് കാണിക്കണമെന്നും നടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *