മരണപ്പെടുമ്പോള്‍ എന്റെ മുത്തശ്ശിക്ക് 85 വയസ്സുണ്ടായിരുന്നു. പ്രായത്തിന്റെ അവശതയില്ലാതിരുന്ന യൂലിയ ബ്യൂസ്‌കിക് എന്ന റഷ്യക്കാരി. 2022-ല്‍ അവര്‍ വീട്ടിനുള്ളില്‍ വെച്ച് ക്രൂരബലാത്സംഗത്തിനിരായി കൊല്ലപ്പെട്ടു.

അന്ന് യുക്രൈനിനോട് യുദ്ധം ചെയ്യാന്‍ ജയില്‍മോചിതനായി പുറത്തുവന്ന 29 വയസ്സുകാരന്‍ ഇവാന്‍ റൊസോമാകിന്‍ എന്ന കൊടുംക്രിമിനലായിരുന്നു മുത്തശ്ശിയെ ആ ക്രൂരതയ്ക്ക് ഇരയാക്കിയത്. കേസില്‍ അയാള്‍ ശിക്ഷിക്കപ്പെട്ടുവെങ്കിലും യുക്രൈനിനോട് യുദ്ധം ചെയ്യാനായി വീണ്ടുമിപ്പോള്‍അയാള്‍ ജയില്‍മോചിതനായിരിക്കുന്നു. ഇതെങ്ങനെ അംഗീകരിക്കാനാവും? എങ്ങനെ ഞങ്ങള്‍ പേടിയില്ലാതെ ജീവിക്കും.

അയാളുടെ അടുത്ത ഇര ഞങ്ങളാവില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും.?’ യൂലിയയുടെ കൊച്ചുമകള്‍ അന്ന കഴിഞ്ഞ ദിവസം ബി.ബി.സിയോട് പറഞ്ഞ വാക്കുകളാണിത്റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ സുഹൃത്ത് യെവജന്‍ഷി പ്രിഗോഷിന്‍ റഷ്യയ്ക്ക് വേണ്ടിയുണ്ടാക്കിയ സമാന്തര സൈന്യം വാഗ്നര്‍ ഗ്രൂപ്പിന്റെ ഭാഗമായി കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുകയായിരുന്ന ഇവാന്‍ റൊസോമാകിന്‍ രണ്ട് വര്‍ഷം മുമ്പ് ജയില്‍മോചിതിനായി യുദ്ധമുഖത്തേക്ക് പോയത്.

യുക്രൈനിനോട് യുദ്ധം ചെയ്തതിനാല്‍ തുടര്‍ശിക്ഷ റദ്ദാക്കപ്പെട്ട് വീട്ടില്‍ പോവാന്‍ അനുവാദം കിട്ടി. പക്ഷേ, നാട്ടിലെത്തിയതോടെ റോസോകിന്‍ 85 കാരിയെ ബലാത്സംഗം ചെയത് കൊലപ്പെടുത്തുകയായിരുന്നു.

23 വര്‍ഷത്തെ ശിക്ഷവിധിച്ച് കോടതി അതി സുരക്ഷാ ജയിലിലടച്ചിരുന്നുവെങ്കിലും യുക്രൈനിനോട് യുദ്ധം ചെയ്യാന്‍ കഴിഞ്ഞ ദിവസം ഇയാളെ വീണ്ടും ജയില്‍മോചിതനാക്കിയിരിക്കുകയാണ് റഷ്യന്‍ സര്‍ക്കാര്‍. ഇത് വലിയ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്.

“2022 ഏപ്രില്‍ 22 ന് ആയിരുന്നു 85 വയസ്സുകാരിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ റൊസോമാകിനിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി 22 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിക്കുന്നത്.

പിന്നീട് കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കാക്കി ശിക്ഷ 23 വര്‍ഷത്തേക്ക് നീട്ടി. പക്ഷേ, ഈ ഓഗസ്റ്റ് 19 ന് ആയാള്‍ക്ക് വീണ്ടും യുദ്ധമുഖത്തേക്ക് പോവാന്‍ ജയില്‍ശിക്ഷയില്‍ ഇളവ് നല്‍കി മോചിപ്പിച്ചു.

റഷ്യ-യുക്രൈന്‍ സമ്പൂര്‍ണ യുദ്ധം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമാവുമ്പോഴും യുദ്ധമുഖത്തേക്ക് ജയിലില്‍ നിന്നുള്ള ക്രിമിനലുകളെ റിക്രൂട്ട് ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ് റഷ്യ.

വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യവിടുകയും ഇതിന്റെ നേതാവ് യെവജന്‍ഷി പ്രിഗോഷിന്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ ജയിലില്‍ നിന്നുള്ള ക്രിമിനലുകളെ റിക്രൂട്ട് ചെയ്യുന്നത് അവസാനിച്ചുവെന്നാണ് ലോകം കരുതിയിരുന്നതെങ്കിലും വാഗ്‌നര്‍ കാണിച്ച വഴിയെ തന്നെ സഞ്ചരിക്കുകയാണ് വാഗ്‌നറില്ലാത്ത കാലത്തെ റഷ്യയും. ഇത് വലിയ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കുംഇടയാക്കുന്നുണ്ട്.

കാരണം റൊസോമാകിനെ പോലെ എത്രയോ കൊടും കുറ്റവാളികളാണ് സൈന്യത്തിന്റെ അംഗബലമുറപ്പിക്കാന്‍ ഇന്ന് ജയില്‍മോചിതരാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *