കൊച്ചി: സംഘടനാ മര്യാദ പാലിച്ചാണ് എഎംഎംഎ എകിസ്‌ക്യൂട്ടീവില്‍ നിന്നും രാജിവെച്ചതെന്ന് നടന്‍ വിനു മോഹന്‍. ഒന്നോ രണ്ടോ പേരില്‍ ഒതുങ്ങുന്നതല്ല എഎംഎംഎ എന്ന സംഘടന. 506 പേരുടെ സംഘടനയാണ്. കൈനീട്ടവും മെഡിക്കല്‍ ഇന്‍ഷുറന്‍സുമെല്ലാം ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരുണ്ട്.

ഈ ആശങ്ക താന്‍ അറിയിച്ചിരുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ രാജിവെച്ചാലും ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചയുണ്ടാവില്ലെന്ന ഉറപ്പ് സംഘടന നല്‍കിയെന്നും വിനു മോഹന്‍സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി അംഗങ്ങളുണ്ട്.

അക്കാര്യത്തിലായിരുന്നു എന്റെ ആശങ്ക. അവരാണ് നമ്മളെ ജയിപ്പിച്ചുവിട്ടത്. അവരടക്കം 506 അംഗങ്ങളോടും വിശദീകരണം നല്‍കേണ്ട ധാര്‍മ്മികതയുണ്ട്. ഓണ്‍ലൈന്‍ മീറ്റിംഗ് കൂടി ആശങ്ക അറിയിച്ചിട്ടുണ്ട്. അക്കാര്യത്തിലായാലും കുറവ് വരില്ലെന്നാണ് അറിയിച്ചത്.

ഇക്കാര്യത്തിലാണ് എതിരഭിപ്രായം ഉണ്ടായിരുന്നത്. കുറ്റം തെളിഞ്ഞാലാണ് ഒരാള്‍ കുറ്റക്കാരാവുക. സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടതില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ട്. നിലവിലത്തെ മാറ്റം ഒരു തുടക്കമാകട്ടെ. എല്ലാവരെയും ഒരേ കണ്ണിലൂടെ കാണുന്ന കാഴ്ച്ചയാണ് നിലവില്‍ ഉണ്ടായത്.

ദുരൂഹത നീങ്ങി സത്യസന്ധമായ കാര്യങ്ങള്‍ പുറത്തുവരണം’, വിനു മോഹന്‍ പറഞ്ഞു.ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനും തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കും പിന്നാലെ എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ കൂട്ടമായി രാജിവെക്കുന്നതില്‍ വിനു മോഹന്‍ അടക്കമുള്ളവര്‍ വിയോജിപ്പ് അറിയിച്ചിരുന്നു.

സരയു, അനന്യ, ടൊവിനോ, ജഗദീഷ് ഉള്‍പ്പെടെയുള്ളവരാണ് കൂട്ടരാജിയില്‍ വിയോജിപ്പ് അറിയിച്ചത്. ഐകകണ്‌ഠേനയാണ് രാജിയെന്ന് പറയാന്‍ കഴിയില്ലെന്നും താന്‍ ഇതുവരെയും രാജി സമര്‍പ്പിച്ചിട്ടില്ലെന്നുമാണ് സരയു പ്രതികരിച്ചത്.

ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരിയെന്നും ധാര്‍മിതക മുന്‍നിര്‍ത്തിയാണ് രാജിവെച്ചതെന്നും നടി അനന്യയും പ്രതികരിച്ചു. വ്യക്തിപരമായി രാജിയോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും അനന്യ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *