കൊച്ചി : സിനിമാമേഖലയിലെ പവർഗൂപ്പിനെ 2017 വരെ നിയന്ത്രിച്ചത് നടൻ ദിലീപായിരുന്നുവെന്നസംവിധായകൻ വിനയൻ. പവർ ഗ്രൂപ്പ് എന്ന പേരിൽ അന്ന് ഗ്രൂപ്പ് ഉണ്ടോ എന്ന് അറിയില്ലെന്നും എന്നാൽ വിലക്കുകള്‍ക്കും ഊരുവിലക്കിനും ദിലീപ് നേതൃത്വംനല്‍കിയിരുന്നുവെന്നും വിനയൻ പറഞ്ഞു.

ദിലീപിനൊപ്പം പത്തോളം സിനിമകൾ ചെയ്തിരുന്നു, സൂപ്പർ സ്റ്റാർ പദവിലെത്തുന്നതിന് മുമ്പായിരുന്നു അത്. പിന്നീട് ട്വന്റി ട്വന്റി സിനിമാ നിർമ്മാണത്തിനെല്ലാം ശേഷം ദിലീപ് സിനിമാ മേഖലയിൽ മമ്മൂട്ടിക്കും മോഹൻലാലിനും മേലെ സ്വാധീന ശക്തിയായി മാറിയെന്നും’ വിനയൻ പറഞ്ഞു.ദിലീപ് നാല്പത് ലക്ഷം മുൻ‌കൂർ വാങ്ങിയിട്ട് സംവിധായകന് ഡേറ്റ് കൊടുക്കാതെ നിന്നതായിരുന്നു ആ വിവാദം.

താൻ മാക്ട എന്ന അസോസിയേഷൻ തുടങ്ങിയ സമയത്ത് ഉയർന്നുവന്ന പരാതിയിൽ നടപടിക്ക് ശ്രമിച്ചതിന് ദിലീപ് പിന്നീട് തന്നെ ഒതുക്കാൻ ശ്രമിച്ചുവെന്നും വിനയൻ പറഞ്ഞു. ‘

അങ്ങനെയാണ് സിനിമാ മേഖലയിൽ നിന്നും പ്രധാനപ്പെട്ടവരെല്ലാം മാക്ട അസോസിയേഷനിൽ നിന്ന് രാജിവെക്കുന്നതും പുതിയ അസോസിയേഷൻ തുടങ്ങുന്നതും. അന്ന് ദിലീപിന്റെ കയ്യിലായിരുന്നു മലയാള സിനിമാ വ്യവസായം. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ആ പവർ ലോബി കുറച്ചെങ്കിലുംവിനയൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *