തിരുവനന്തപുരം: തനിക്കെതിരെയുള്ള ലൈംഗികാതിക്ര ആരോപണ പരാതിയിൽ എഫ്‌ഐആറിന്റെ പകര്‍പ്പ് തേടി നടൻ സിദ്ദിഖ്. പകർപ്പ് തേടിയുള്ള അപേക്ഷ സിദ്ദിഖ് അഭിഭാഷകൻ വഴി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ചു.
മുന്‍കൂര്‍ ജാമ്യം തേടുന്നതിനായാണ് രേഖകളുടെ പകര്‍പ്പിനുള്ള അപേക്ഷ സമർപ്പിച്ചതെന്നാണ് വിവരം. അതേ സമയം യുവ നടി നടൻ സിദ്ധിഖിനെതിരെ നൽകിയ പരാതിയിൽ അന്വേഷണ സംഘത്തിന് നിർണ്ണായക തെളിവ് ലഭിച്ചു.ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്നാണ് പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചത്. ഹോട്ടല്‍ രജിസ്റ്ററില്‍ സിദ്ദിഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. സന്ദര്‍ശക ഡയറില്‍ നടിയുടെ പേരും ഉണ്ട്.
എട്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്
.ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയിരുന്നത്