സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര.

നാലുപാടുമുള്ള നിരന്തരശ്രദ്ധയിലും നിരീക്ഷണത്തിലും നിൽക്കേണ്ടിവരുന്നതിന്റെ സമ്മർദ്ദം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല എന്നാണ് നടി.വെള്ളിയാഴ്ച തന്റെ ജന്മദിനം ആഘോഷിക്കാനോ ആശംസകൾ സ്വീകരിക്കാനോപോലും ഇഷ്ട്ടപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് അൺ ഇൻസ്റ്റാൾ ചെയ്യുന്നു…

എല്ലാറ്റിൽനിന്നുമൊഴിഞ്ഞ് ഒരു ഇടവേളയെടുക്കാൻ ആഗ്രഹിക്കുകയാണ്, ഞാൻ താരമല്ല… കലാകാരിയാണ് അതുകൊണ്ടുതന്നെ ലോലമനസാണ് എനിക്കെന്നും അവർ എന്നാൽ ശ്രീലേഖയുടെ പോസ്റ്റിന് താഴെ സുഹൃത്തുക്കളും ആരാധകരും പൂർണ്ണ പിന്തുണയുമായി എത്തി. ധൈര്യം കൈവിടരുതെന്നും നിങ്ങളാണ് പലരുടെയും ശക്തിസമൂഹത്തിൽ നിന്ന് മാറിനിൽക്കരുതെന്നും ഇവിടെ നിന്നുകൊണ്ടുതന്നെ നിങ്ങളുടെ പോരാട്ടം തുടരണമെന്നും ചിലർ കുറിച്ചു.

പതിനഞ്ച് വര്ഷം മുൻപ് രഞ്ജിത്ത് സംഭവം സൃഷ്ട്ടിച്ച നഷ്ടത്തെക്കാൾ വലിയ നഷ്ടമാണ് ബംഗാളിസിനിമാമേഖലയിൽ നിന്ന് താൻ നേരിട്ടുകൊണ്ടിരിക്കുന്നതിന് കഴിഞ്ഞദിവസം ശ്രീലേഖ .

നടിയുടെ വെളിപ്പെടുത്തലോടെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *