സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ തന്നോട് കാട്ടിയ ലൈംഗിക അതിക്രമത്തില്‍ കേസെടുത്തതില്‍ നന്ദി അറിയിച്ച് പരാതിക്കാരിയായ നടി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതിനാല്‍ തനിക്ക് വളരെ തുറന്ന് അവരോട് സംസാരിക്കാന്‍ സാധിച്ചെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് നന്ദിയുണ്ടെന്നും നടി .

ഈ സംഭവത്തോടെ കേരളം രക്ഷപ്പെട്ടെന്നും ചെയ്ത തെറ്റുകള്‍ക്ക് ആര്‍ക്കെതിരെയും കേസെടുക്കാനാകുമെന്ന് തെളിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ഉന്നയിച്ച പരാതികള്‍ കേരള സമൂഹത്തിനാകെ ഒരു പാഠമാണെന്ന് നടി പറയുന്നു. സ്ത്രീകളോട് നന്നായി പെരുമാറണമെന്ന് തങ്ങളുടെ ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തലാണ് ഈ കേസുകള്‍.

Leave a Reply

Your email address will not be published. Required fields are marked *