ഓണക്കാലം അടുത്ത വരികയാണ്. പപ്പടവും പരിപ്പും പായസവുമൊക്കെ സദ്യയിലെ സൂപ്പർ സ്റ്റാറുകളായി മാറാൻ പോകുന്ന സമയം. എന്നാൽ സദ്യക്കുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ഏറ്റവും പണികിട്ടാൻ സാധ്യത പപ്പടത്തിലാണ്. രുചിയിലോ കാഴ്ചയിലോ വ്യത്യാസം ഒന്നുമില്ലാത്ത നല്ല ഒറിജിനലിനെ വെല്ലുന്ന വ്യാജൻ പപ്പടങ്ങൾ മാർക്കറ്റിലുണ്ട്. പപ്പടത്തിന്റെ പ്രധാന ചേരുവയായ ഉഴുന്നിൻ്റെ വില കൂടിയതോടെയാണ് വ്യാജന്മാർ മാർക്കറ്റുകളിൽ ഇടം പിടിക്കുന്നത്. നിലവിൽ 140 രൂപ വിലയുള്ള ഉഴുന്നിന് പകരം നാൽപത് രൂപ വിലയുള്ള മൈദയാണ് പലപ്പോഴും വ്യാജന്മാരുടെ രുചിക്കൂട്ട്.

ഓണക്കാലത്ത് ഇത്തരം വ്യാജന്മാരുടെ എണ്ണം കൂടിയേക്കാമെന്ന് കണക്കാക്കി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ തന്നെ വ്യാജന്മാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വ്യാജന്മാർക്കെതിരെ സാങ്കേതിക വിദ്യയെ തന്നെ ഇവർ കൂട്ടുപിടിച്ചിരിക്കുകയാണ്. വ്യാജന്മാരെ കണ്ടെത്തുന്നതിനായി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ പുതിയൊരു മുദ്ര ആപ്പുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ഉത്സവ കാലങ്ങളിൽ കൂടുതൽ ആവശ്യക്കാരുണ്ടാകുമ്പോൾ കുറഞ്ഞ ചെലവിൽ ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവണത പൊതുവെ കണ്ടുവരുന്നതാണ്.

അതിനാൽ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കാനുള്ള പ്രവണയതും വർദ്ധിക്കും. ഇതുവഴി ഭക്ഷ്യ വിഷബാധ ഉൾപ്പടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഓണം പോലുള്ള ഉത്സവസീസണിൽ സാധങ്ങൾ വാങ്ങുമ്പോൾ ജാഗ്രതയും കരുതലും വേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *