കൊല്‍ക്കത്ത: യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി ആരോപണം തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗാളില്‍ പ്രതിഷേധം കനക്കുമ്പോഴായിരുന്നു മമതയ്‌ക്കെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. തനിക്കെതിരെ നടക്കുന്നത് വിദ്വേഷപരവും അപകീര്‍ത്തിപരവുമായ പ്രചരണമാണെന്ന് മമത അപലപിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കോ അവരുടെ പ്രതിഷേധങ്ങള്‍ക്കോ എതിരായി ഞാന്‍ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഞാന്‍ അവരുടെ മൂവ്‌മെൻ്റിനെ പൂര്‍ണമായും പിന്തുണക്കുന്നു. അവരുടെ മൂവ്‌മെന്റുകള്‍ ആത്മാര്‍ത്ഥതയുള്ളതാണ്. ചിലയാളുകള്‍ ആരോപിക്കുന്നത് പോലെ ഞാനൊരിക്കലും അവരെ ഭീഷണിപ്പെടുത്തിയിട്ടില്ല.

ഈ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്,’ മമത പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ സംസ്ഥാനത്തിന്റെ ജനാധിപത്യത്തിന് ഭീഷണിയാകുന്ന, അരാജകത്വം സൃഷ്ടിക്കുന്ന ബിജെപിക്കെതിരെ താന്‍ സംസാരിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു.കേന്ദ്രത്തിന്റെ പിന്തുണയോടെ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ബിജെപിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *