ചെന്നായക്കൂട്ടത്തെ പേടിച്ച് ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിലെ ജനങ്ങള്‍. ഒന്നരമാസത്തെ ഇടവേളയില്‍ ചെന്നായകള്‍ കടിച്ചുകൊന്നത് കുട്ടികളടക്കം എട്ടുപേരെയാണ്. നാല് ചെന്നായ്ക്കളെ ഇതുവരെ വനംവകുപ്പ് പിടികൂടി.ചെന്നായക്കൂട്ടത്തെ പേടിച്ച് ഒരു നാട്;ഒന്നരമാസത്തിനിടെ എട്ടുപേരെ കടിച്ചുകൊന്നു . ഉറക്കം നഷ്ടപ്പെട്ട് ജീവന്‍ പേടിച്ച് കഴിയുകയാണ് നേപ്പാള്‍ അതിര്‍ത്തിയിലെ ഏതാനും ഗ്രാമങ്ങള്‍. ചെന്നായക്കൂട്ടമിറങ്ങി ആളുകളെ ആക്രമിക്കാന്‍ തുടങ്ങിയിട്ട് മാസം രണ്ടുകഴിഞ്ഞു.
വീട്ടുമുറ്റത്തും കളിസ്ഥലത്തും കൃഷിയിടത്തും ചെന്നായകളിറങ്ങി, ആളുകളെ ആക്രമിച്ചു, കടിച്ചുകൊന്നു. കുട്ടികളാണ് ഇരയാക്കപ്പെടുന്നവരില്‍ക്കൂടുതല്‍. എട്ടുപേരാണ് ചെന്നായ ആക്രമണത്തില്‍ ഇതുവരെ മരിച്ചത്. 15 പേര്‍ക്ക് പരുക്കേറ്റു.
അതില്‍ തന്നെ മൂന്നുപേരുടെ പരുക്ക് അതീവ ഗുരുതരം. എട്ടുചെന്നായ്ക്കളുടെ കൂട്ടത്തെയാണ് വനംവകുപ്പ് തേടുന്നത്. ഇതുവരെ നാല് ചെന്നായ്ക്കളെ പിടിച്ചു. അക്രമകാരികളായ രണ്ട്ചെന്നായ്ക്കള്‍ക്കൂടി പിടിയിലായാല്‍ നാട്ടുകാര്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിഞ്ഞേക്കുംസര്‍വ സന്നാഹത്തോടെയാണ് ഉത്തര്‍പ്രദേശ് വനംവകുപ്പിന്‍റെ തിരച്ചില്‍.
ഡ്രോണ്‍ ക്യാമറകളും തെര്‍മല്‍ ഡ്രോണ്‍ മാപ്പിങ് ടെക്‌നിക്കുകളും ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നു. ചെന്നായ്ക്കളെ മുഴുവന്‍ പിടികൂടാന്‍ ലക്ഷ്യമിട്ട് ബോളിവുഡ് ചിത്രം ബേഡിയയെ ഓര്‍മിപ്പിച്ച് ഓപ്പറേഷന്‍ ബേഡിയ എന്ന ദൗത്യമാണ് വനംവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.