കൊച്ചി: ഫെഫ്കയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ ആഷിഖ് അബു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു. നേരത്തെ ഫെഫ്ക നേതൃത്വത്തെ ആഷിഖ് അബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ ആഷിഖ് അബുവിനെതിരെ ഫെഫ്കയും രംഗത്തെത്തി. തുടര്‍ന്നാണ് ആഷിഖ് അബു രാജി വെച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഫെഫ്കയിൽ നിന്നുള്ള ആദ്യ രാജിയാണിത്.സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു നേരത്തെ തുറന്നു പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *