ഹരിപ്പാട്: പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റില്‍ പഞ്ഞിവെച്ചു തുന്നികെട്ടിയെന്ന പരാതിയില്‍ കേസ്. ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ചികിത്സാ പിഴവ് ആരോപിച്ചാണ് കേസെടുത്തത്.വയറ്റില്‍ പഞ്ഞി തുന്നിക്കെട്ടിയതിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ചതുള്‍പ്പെടെ യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി പരാതിയില്‍ പറയുന്നു.

ചെങ്ങന്നൂർ പെണ്ണുകര പൂമല ഉമ്പാലയില്‍ സരസമ്മയുടെ പരാതിയിലാണ് കേസെടുത്തത്. ജൂലൈ 23 നാണ് മകളെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ശസ്ത്രക്രിയ നടത്തുന്നതും. തുടര്‍ന്ന് ശരീരത്തില്‍ രക്തം കുറവായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അവിടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് പ്രസവശസ്ത്രക്രിയയ്ക്ക് ശേഷം പഞ്ഞി ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ വയറ്റില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് തിരിച്ചറിയുന്നത്. പിന്നീട് ഓഗസ്റ്റ് ആറിന് ശസ്ത്രക്രിയ നടത്തി ഇവ പുറത്തെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *