താരസംഘടനയില്‍ ഉള്‍പ്പെടെ തലപ്പത്ത് സ്ത്രീകള്‍ വരണമെന്ന് നടി അമല പോള്‍. എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടലുണ്ടാക്കി, ഡബ്ല്യുസിസി നന്നായി പ്രയത്നിച്ചു. ആരോപണങ്ങളില്‍ നിയമപരമായി നീതി ഉറപ്പാക്കണമെന്നും അമലപോള്‍ കൊച്ചിയില്‍ പറഞ്ഞു
അതേസമയം, ലൈംഗികാതിക്രമപരാതികളില്‍ ഇന്നും കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ രഞ്ജിത്തിനെതിരെ പുതിയ കേസ് കൂടി ഇന്ന് റജിസ്റ്റര്‍ ചെയ്തു. ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കോഴിക്കോട്ടെ യുവാവിന്റെ പരാതിയിൽ കസബ പൊലീസാണ് കേസെടുത്തത്.
പ്രകൃതി വിരുദ്ധ പീഡനം , ഐടി ആക്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ പീഡന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും മരട് പൊലീസ് കേസെടുത്തു. പരസ്യചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത് 2020ല്‍ കൊച്ചിയിലെ ഹോട്ടലില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതിനടന്‍മാരായ ഇടവേള ബാബുവിനും സുധീഷിനെതിരെയും ഇന്ന് കേസ് റജിസ്റ്റര്‍ ചെയ്തു. ജൂനിയര്‍ അര്‍ട്ടിസ്്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസാണ് കേസെടുത്തത്.