ഇടവേളകളില്ലത്ത ഇന്ത്യൻ ടീമിൽ മലയാളികളുടെ സാന്നിധ്യം ഇനിയും ഉണ്ടാകുമെന്ന് കെ സി എൽ വേദിയിൽ നടൻ മോഹൻലാൽ. ക്രിക്കറ്റ് കളിപോലെതന്നെ വാശിയേറിയതായിരുന്നു കേരള ക്രിക്കറ്റ് ലീഗ് കളിക്കാരുടെ ലേലം.170 കളിക്കാരായിരുന്നു ലേലത്തിൽ തെരെഞ്ഞെടുത്തത്.ജൂനിയർ ആയ കളിക്കാരെയും ടീമിൽ ഉൾപ്പെടുത്തി എല്ലാവര്ക്കും അവസരം നൽകും. പാടത്തും പറമ്പിലും ഓല മടലുമായി ക്രിക്കറ്റ് കളിച്ചിരുന്ന ബാല്യമായിരുന്നു ഞങ്ങളുടേത്.
ഇതൊക്കെ കേട്ടാൽ ക്രിക്കറ്റ് കളിയിലെ തുടക്കക്കാർക്ക് ഇന്ന് അത്ഭുതമായിരിക്കും.ഇന്നത്തെ തലമുറ ധോണി മുതൽ സഞ്ജു സാംസൺ വരെ കയ്യൊപ്പിട്ട ബാറ്റുകളേന്തിയാണ് കളി പഠിക്കാൻ എത്തുന്നത്.
ഇന്ന് ക്രിക്കറ്റ് പരിശീലിക്കാൻ മികച്ച അവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കുന്നത്. മിന്നുമണി, ആശാ ശോഭന, സജിന സജീവൻ തുടങ്ങിയ വനിതാ താരങ്ങളായ മിടുക്കികളാണ് ഇന്ത്യക്കായി കളിക്കുകയെന്നും അദ്ദേഹം പറഞ്ഞു.കേരള ക്രിക്കറ്റ് അസോസിയേഷന് എല്ലാ ആശംസകളും.
അപ്പൊ എങ്ങനാ നമ്മൾ ഒരുമിച്ച് കളിക്കാൻ ഇറങ്ങുകയല്ലേ എന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടു മലയാള സിനിമാമേഖലയിലുണ്ടായ ആരോപണശരങ്ങൾക്കുള്ള പ്രതികരണം ഉണ്ടായില്ല.ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്തു കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹൻലാൽ