Month: August 2024

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി.ജയരാജൻ; രാജി സന്നദ്ധത പാർട്ടിയെ അറിയിച്ചു

ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. നിർണ്ണായകമായ ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല. കണ്ണൂരിലേക്ക് പോയി എന്നാണ് വിവരം. ഇപി ബിജെപി ബന്ധം ഇന്ന് സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് നിർണ്ണായക നീക്കം.…

അരൂര്‍ ദേശീയപാതയില്‍ വീണ്ടും അപകടം വീട്ടമ്മ ബസിടിച്ച് മരിച്ചു

അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണമേഖലയില്‍ വീണ്ടും അപകടം. അരൂർ ദേശീയ പാതയിൽ ബസിടിച്ചു വീട്ടമ്മ മരിച്ചു. എഴുപുന്ന അർച്ചനാ ഭവനിൽ 59 വയസ്സുള്ള മല്ലിക അജയനാണ് ബസ്സിനടിയിൽപ്പെട്ട് തൽക്ഷണം മരിച്ചത്. റോഡ് മുറിച്ചു നടക്കുകയായിരുന്ന മല്ലിക വൈറ്റില ഭാഗത്തേ ക്ക്സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിന്…

പരാതി പിന്‍വലിക്കണം എംഎല്‍എയെ സ്വാധീനിക്കാന്‍ എസ്പിയുടെ ശ്രമം

മലപ്പുറം: പൊലീസ് ക്യാമ്പ് ഓഫീസില്‍ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന ആരോപണത്തില്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ എസ്പിയുടെ ശ്രമം. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് പി വി അന്‍വറുമായി നടത്തുന്ന ഫോണ്‍ സന്ദേശം.ക്യാമ്പ് ഓഫീസിലെ മരം മുറി കേസില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാണ്…

വ്യാജ പാസ്പോർട്ട് നിർമ്മാണം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോ​ഗസ്ഥനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു

വ്യാജ പാസ്പോർട്ട് നിർമ്മാണ കേസിൽ പോലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം തുമ്പയിലെ പോലീസ് ഉദ്യോഗസ്ഥൻ അൻസിലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. പാസ്പോർട്ടിനായി വ്യാജ രേഖകൾ ചമച്ച് തിരുവനന്തപുരം പാസ്പോർട്ട് ഓഫീസീൽ ഹാജരാക്കിയ കേസിലെ പ്രധാന പ്രതിയാണ് പോലീസ് ഉദ്യോഗസ്ഥനായി അൻ‌സിൽ. ഇയാൾ…

ഓർത്തഡോക്‌സ്-യാക്കോബായ തർക്കം; അഞ്ച് പള്ളികൾ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കങ്ങൾ നിലനിൽക്കുന്ന ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഏറ്റെടുത്ത പള്ളികളുടെ താക്കോല്‍ ജില്ലാ കളക്ടര്‍മാര്‍ തന്നെ സൂക്ഷിക്കണമെന്നും പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം, പാലക്കാട് ജില്ലകളിലുള്ള പള്ളികളാണ് കളക്ടർമാർ ഏറ്റെടുക്കേണ്ടത്.…

ബിജെപിയില്‍ ചേര്‍ന്ന എഎപി കൗണ്‍സിലര്‍ നാല് ദിവസത്തിനുള്ളില്‍ തിരിച്ചെത്തി

ബിജെപിയില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ആം ആദ്മിയിലേക്ക് വീണ്ടും തിരിച്ചെത്തി കൗണ്‍സിലര്‍. വാര്‍ഡ് നമ്പര്‍ – 28ല്‍ നിന്നുള്ള എഎപി കൗണ്‍സിലര്‍ രാംചന്ദ്രയാണ് ബിജെപിയില്‍ ചേര്‍ന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിയത്. മുന്‍ ബവാന എംഎല്‍എ കൂടിയായിരുന്നു അദ്ദേഹം.ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് അദ്ദേഹം…

മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടൽ പ്രതിഷേധം

പാലക്കാട്: മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. കോൺഗ്രസ്, ഐഎൻടിയുസി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ജോലിയിൽ തിരിച്ചെടുക്കുകയോ ആവശ്യമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യംസമരത്തിൽ പങ്കെടുത്ത അറുപത് വയസ്സ് പിന്നിട്ടവരെ അടക്കം പൊലീസ് അറസ്റ്റ് ചെയ്ത്…

നവംബര്‍ 12 മുതല്‍ വിസ്താര വിമാനങ്ങള്‍ ഇല്ല എയര്‍ ഇന്ത്യയുമായി ലയിക്കും

വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. ലയനത്തിന്റെ ഭാഗമായുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. യാത്രക്കാര്‍ക്ക് വിശാലമായ സേവന ശൃംഖല നല്‍കാനുദ്ദേശിച്ചാണ് ലയനം. വിസ്താരയുടെ…

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ നിയമനം

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്. മന്ത്രി വി എൻ വാസവനാണ് അറിയിച്ചത്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക്…

കുട്ടി ആക്‌സിലേറ്ററിൽ കൈവെച്ചു തുണിക്കടയിലേക്ക് ഇടിച്ചുകയറി സ്‌കൂട്ടർ അപകടം

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. ഹരിപ്പാട് ഫിദാ ടെക്സ് ടൈൽസിനുള്ളിലേക്കാണ് സ്‌കൂട്ടർ ഇടിച്ചു കയറിയത്. സ്‌കൂട്ടറിന്റെ മുന്നിലിരുന്ന കുട്ടി ആക്സിലേറ്ററിൽ കൈവെച്ചതാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. ഭർത്താവും കുഞ്ഞും വണ്ടിയിലിരിക്കെ ഭാര്യ കടയിലേക്ക്…