Month: August 2024

ഫെഫ്കയിൽ പൊട്ടിത്തെറി ആഷിഖ് അബു രാജിവെച്ചു

കൊച്ചി: ഫെഫ്കയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ ആഷിഖ് അബു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു. നേരത്തെ ഫെഫ്ക നേതൃത്വത്തെ ആഷിഖ് അബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ ആഷിഖ് അബുവിനെതിരെ ഫെഫ്കയും രംഗത്തെത്തി. തുടര്‍ന്നാണ് ആഷിഖ് അബു രാജി…

പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റില്‍ പഞ്ഞിവെച്ചു തുന്നികെട്ടി

ഹരിപ്പാട്: പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റില്‍ പഞ്ഞിവെച്ചു തുന്നികെട്ടിയെന്ന പരാതിയില്‍ കേസ്. ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ചികിത്സാ പിഴവ് ആരോപിച്ചാണ് കേസെടുത്തത്.വയറ്റില്‍ പഞ്ഞി തുന്നിക്കെട്ടിയതിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ചതുള്‍പ്പെടെ യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി പരാതിയില്‍ പറയുന്നു. ചെങ്ങന്നൂർ…

കേരളമേ പോരൂ… വയനാടിനായി ലോകമേ ഒന്നിയ്ക്കാം യേശുദാസിന്‍റെ സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിനായി യേശുദാസ് ആലപിച്ച സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍. വയനാടിൻ്റെ വേദനയിൽ സാന്ത്വനം പകർന്നുകൊണ്ട്, മലയാളത്തിൻ്റെ പ്രിയപ്പെട്ട ദാസേട്ടൻ ആലപിച്ച സ്നേഹഗാനം. പ്രകൃതിദുരന്തം നഷ്ടപ്പെടുത്തിയതെല്ലാം വീണ്ടെടുക്കാൻ, കേരള സർക്കാർ നേതൃത്വം നൽകുന്ന പുനർനിർമ്മാണ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ സാന്ത്വനഗാനം.രമേശ്…

എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തിയതിനെ തുടർന്ന് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് എംൽഎ പി വി അന്‍വര്‍

മലപ്പുറം: മലപ്പുറം എസ് പി എസ് ശശിധരന്‍റെ ക്യാമ്പ് ഓഫീസിന് (ഔദ്യോഗിക വസതി) മുന്നിൽ അസാധാരണ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ്…

ദുബായില്‍ പാലത്തിൽ നിന്ന് ചാടി മലയാളി യുവാവ് മരിച്ചു

അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തിൽ നിന്ന് ചാടി മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പുതിയതുറ അഴങ്കൽ പുരയിടം ഡിക്സൺ സെബാസ്റ്റ്യനാണ് മരിച്ചത്. 26 വയസായിരുന്നു. ഷെയ്ഖ് സായിദ് റോഡിൽ സാബിൽ റോഡിനടുത്തെ പാലത്തിൽ നിന്ന് ചാടി മരിച്ചതാണെന്ന് സംശയിക്കുന്നതായി…

രക്ഷിതാക്കള്‍ ഡോക്ടറെ കാണാന്‍ പോയി; ഏഴുവയസ്സുകാരന്‍ കാറിനകത്ത് ഇരുന്ന് ഉറങ്ങിപരിഭ്രാന്തി

ലക്കാട്: ഡോറുകള്‍ ലോക്കായ കാറിനകത്ത് ഏഴുവയസ്സുകാരന്‍ ഉറങ്ങിപ്പോയി. 20 മിനിറ്റിനുശേഷം നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തുറന്ന് കുഞ്ഞിനെ വിളിച്ചുണര്‍ത്തി. മണ്ണാര്‍ക്കാടാണ് സംഭവം. മകനെ കാറിൽ ഇരുത്തി മണ്ണാര്‍ക്കാട് പുല്ലിശ്ശേരി സ്വദേശികളായ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയതായിരുന്നു.തിരികെ എത്തുമ്പോൾ കുട്ടി കാറിൽ ഇരുന്ന്…

ചെന്നായക്കൂട്ടത്തെ പേടിച്ച് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം കടിച്ചുകൊന്നത് എട്ടുപേരെ

ചെന്നായക്കൂട്ടത്തെ പേടിച്ച് ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിലെ ജനങ്ങള്‍. ഒന്നരമാസത്തെ ഇടവേളയില്‍ ചെന്നായകള്‍ കടിച്ചുകൊന്നത് കുട്ടികളടക്കം എട്ടുപേരെയാണ്. നാല് ചെന്നായ്ക്കളെ ഇതുവരെ വനംവകുപ്പ് പിടികൂടി.ചെന്നായക്കൂട്ടത്തെ പേടിച്ച് ഒരു നാട്;ഒന്നരമാസത്തിനിടെ എട്ടുപേരെ കടിച്ചുകൊന്നു . ഉറക്കം നഷ്ടപ്പെട്ട് ജീവന്‍ പേടിച്ച് കഴിയുകയാണ് നേപ്പാള്‍ അതിര്‍ത്തിയിലെ ഏതാനും…

മട്ടന്‍കറിയില്‍ പീസ് കുറവ് വിവാഹവീട്ടില്‍ കൂട്ടത്തല്ല് പത്തുപേര്‍ക്ക് പരുക്ക്

വിവാഹസത്കാരത്തിനു വിളമ്പിയ മട്ടന്‍കറിയില്‍ കഷ്ണം കുറവായതിനു കൂട്ടത്തല്ല്. വധൂവരന്മാരുടെ വീട്ടുകാര്‍ തമ്മിലുണ്ടായ പൊരിഞ്ഞ അടിയില്‍ പത്തുപേര്‍ക്ക് പരുക്കേറ്റു. പ്ലേറ്റ്, ഗ്ലാസ്, കസേര തുടങ്ങി കയ്യില്‍ കിട്ടിയ സകല ‘ആയുധങ്ങളും’ ഉപയോഗിച്ചായിരുന്നു കല്യാണ വീട്ടിലെ ‘കലാപം’ അരങ്ങേറിയത്. തെലങ്കാനയിലെ നിസാമബാദിലുള്ള നവപേട്ടിലാണ് സംഭവം.…

മുൻ‌കൂർ ജാമ്യാപേക്ഷക്കൊരുങ്ങി സിദ്ദിഖ്

തിരുവനന്തപുരം: തനിക്കെതിരെയുള്ള ലൈംഗികാതിക്ര ആരോപണ പരാതിയിൽ എഫ്‌ഐആറിന്റെ പകര്‍പ്പ് തേടി നടൻ സിദ്ദിഖ്. പകർപ്പ് തേടിയുള്ള അപേക്ഷ സിദ്ദിഖ് അഭിഭാഷകൻ വഴി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ചു. മുന്‍കൂര്‍ ജാമ്യം തേടുന്നതിനായാണ് രേഖകളുടെ പകര്‍പ്പിനുള്ള അപേക്ഷ സമർപ്പിച്ചതെന്നാണ് വിവരം. അതേ സമയം…

പുനരാലോചിക്കാം, പുനര്‍ നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം WCCയുടെ ഭാഗമായതിൽ അഭിമാനം നടി രേവതി

പുനരാലോചിക്കാം, പുനര്‍ നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം. മാറ്റത്തിനായുള്ള WCC പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടി രേവതി. താരസംഘടനയായ അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ രേവതി പങ്കുവച്ചു.നീതിയുടേയും ആത്മാഭിമാനത്തിന്റേയും ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാകാം.ഹേമ കമ്മിറ്റി…