Month: August 2024

അഡ്ജസ്റ്റ്​മെന്‍റ് ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണം, തമിഴ് സിനിമാ മേഖലയിലും കമ്മിറ്റി വേണം വിശാൽ

തമിഴ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പ‍ഠിക്കാനും നടപടി എടുക്കാനും ഹേമ കമ്മിറ്റി മാത‍ൃകയിൽ കമ്മിറ്റി രൂപീകരിക്കണമെന്ന് നടികർ സംഘം’ ജനറൽ സെക്രട്ടറി വിശാൽ. അഡ്ജസ്റ്റ്​മെന്‍റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകൾ ചെരുപ്പൂരി തല്ലണമെന്ന് താരം പറഞ്ഞു. ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്,…

മലയാളി ദമ്പതികൾ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

സൗദിയിലെ അൽ കോബാറിൽ താമസ സ്ഥലത്ത് മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ അനൂപ് മോഹൻ (35 ) ഭാര്യ വസന്തകുമാരി രമ്യമോൾ എന്നിവരെയാണ് തുക്ബയിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ അഞ്ചുവയസ്സുകാരിയുടെ കരച്ചിൽ കേട്ടതിനെ…

സമ്പന്നരുടെ പട്ടികയിൽ ഫസ്റ്റടിച്ച് ഗൗതം അദാനി; ഇടംനേടി കിംഗ് ഖാനും

ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഈ നേട്ടം. ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തേക്ക്…

വിലങ്ങാട് ഉരുള്‍പൊട്ടല്‍; 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക. തൊഴിലാശ്വാസ സഹായമായി 3,000 രൂപ വീതം കുടുംബത്തിലെ ഒരാള്‍ക്കും ലഭിക്കും. ഇന്നത്തെ…

ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം,സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം ഏറ്റവും കുറഞ്ഞ ആവശ്യമാണ് നടി സാമന്ത

വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി സാമന്ത റൂത്ത് പ്രഭു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍, ഞങ്ങള്‍ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് താരം പറഞ്ഞു .സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം ഏറ്റവും കുറഞ്ഞ ആവശ്യമാണ്, എന്നിട്ടും പലരും അതിനായി പോരാടേണ്ടതുണ്ട്. എന്നാല്‍…

അഞ്ച് മാസക്കാലം വാലിഡിറ്റി സ്വകാര്യ കമ്പനികളെ വെല്ലുവിളിക്കുന്ന മറ്റൊരു ബിഎസ്എന്‍എല്‍ പ്ലാന്‍

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കുവര്‍ധന ബിഎസ്എന്‍എലിന് നേട്ടമായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ നമ്പറുകള്‍ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തത്. സ്വകാര്യകമ്പനികളുടെ റീച്ചാര്‍ജ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ലാഭകരമാണ് ബിഎസ്എന്‍എലിന്റെ പ്ലാനുകള്‍. 4ജി നെറ്റ്‌വര്‍ക്കിലേക്ക് മാറുന്നതിനുള്ള നടപടികള്‍ ബിഎസ്എന്‍എല്‍ തകൃതിയായി നടത്തുന്നുണ്ടെങ്കിലും അതിവേഗ…

മഴ കനക്കുന്നു : കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലുമാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 24…

അമ്മയുടെ തലപ്പത്തേക്ക് ജഗദീഷും ഉര്‍വശിയും വരണമെന്ന ആവശ്യം ശക്തം യുവതാരങ്ങളും നേതൃസ്ഥാനങ്ങളിലേക്ക് എത്തിയേക്കും

താര സംഘടന അമ്മയുടെ നേതൃത്വത്തിലേക്ക് ജഗദീഷും ഉര്‍വശിയും എത്തിയേക്കും. സംഘടനയുടെ സ്ഥാപക താരങ്ങളാണ് പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും നിര്‍ദേശമുണ്ട്. താരങ്ങള്‍ക്കെതിരായ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ അമ്മ സംഘടനക്ക് പുതുജീവന്‍ നല്‍കാനാണ് മുതിര്‍ന്ന…

നടക്കുന്നത് അപകീർത്തി പ്രചരണം; വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി ആരോപണം നിഷേധിച്ച് മമത

കൊല്‍ക്കത്ത: യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി ആരോപണം തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗാളില്‍ പ്രതിഷേധം കനക്കുമ്പോഴായിരുന്നു മമതയ്‌ക്കെതിരെ ആരോപണവുമായി…

മുകേഷിനോട് സിപിഐഎം രാജി ആവശ്യപ്പെടില്ല നിലപാട് മയപ്പെടുത്തി സിപിഐയും

ബലാത്സംഗ പരാതിയില്‍ മുകേഷിനെതിരെ മുന്നണിയില്‍ നിന്നുതന്നെ രൂക്ഷ വിമര്‍ശനമുയരുമ്പോഴും മുകേഷിനോട് രാജി ഇപ്പോള്‍ ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തിലുറച്ച് സിപിഐഎം. സിപിഐഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ധാരണ. നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിവാക്കാനാണ് തീരുമാനമായിരിക്കുന്നത്. സമിതി പുനസംഘടിപ്പിക്കുമ്പോഴായിരിക്കും മുകേഷിനെ ഒഴിവാക്കുക. സിപിഐ ദേശീയ…