Month: August 2024

24x7news.org

പ്രഭവകേന്ദ്രം 1550 മീറ്റർ ഉയരത്തിൽ, ഇവിടെ മുമ്പും ഉരുൾപൊട്ടൽ; പാറക്കൂട്ടം ഒഴുകിയത് 8 കിലോമീറ്ററോളം

ബെംഗളൂരു: വയനാട്ടിലെ ചൂരല്‍മലയലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഉപഗ്രഹചിത്രവും ആഘാതഭൂപടവും പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍നിന്ന് 1,550 മീറ്റര്‍ ഉയരത്തിലാണെന്നാണ് ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ട വിവരത്തില്‍വ്യക്തമാവുന്നത്. പ്രഭവകേന്ദ്രത്തിന്റെ വ്യാപ്തി ഏതാണ്ട് 86,000 ചതുരശ്രമീറ്ററാണ്. എട്ടുകിലോമീറ്ററോളം ദൂരം പാറക്കൂട്ടം ഒഴുകിയെത്തിയെന്നും ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ട വിവരത്തില്‍ വ്യക്തമാക്കുന്നു..ദുരന്തത്തിന്…

24x7news.org

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തുനൽകി ശശി തരൂർ എംപി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തുനൽകി ശശി തരൂർ എംപി. അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എംപിമാർക്കും കൂടുതല്‍ സഹായങ്ങൾ ചെയ്യാൻ സാധിക്കുമെന്നും എംപി ഫണ്ട്…

മഴ തുടരും: തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (ഓഗസ്റ്റ് 2) അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് അവധിയെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. അംഗണവാടികള്‍,…

24x7ews.org

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി ഫഹദും നസ്രിയയും

കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക നൽകിയത്. ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ…

നിരാലംബരായ ജനതയ്ക് പരമാവധി സഹായം എത്തിക്കുക. രാഷ്ട്രിയ വാഗ്വാദങ്ങൾ അവസാനിപ്പിക്കുക

ഉരുള്‍പൊട്ടലില്‍ സര്‍വസ്വവും നഷ്ടപ്പെട്ട നിരാലംബരായ ജനതയ്ക്ക് പരമാവധി സഹായം എത്തിക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും മറിച്ചുള്ള അനാവശ്യ രാഷ്ട്രീയ വാഗ്വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ…

24x7news.org

സൽമാൻ ഖാനെ കൊലപ്പെടുത്താൻ 20 ലക്ഷം! ആറ് പ്രതികൾക്ക് ലോറൻസ് ബിഷ്‌ണോയ് പണം നൽകിയതായി റിപ്പോർട്ട്

സൽമാൻ ഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയ് 20 ലക്ഷം രൂപ നൽകിയതായി റിപ്പോർട്ട്. സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ് നടത്തിയ കേസില്‍ വഴിത്തിരിവ്. നടനെ കൊല്ലാന്‍ ലോറന്‍സ് ബിഷ്ണോയി ആവശ്യപ്പെട്ടുവെന്നും ആറ് പ്രതികള്‍ക്ക് 20 ലക്ഷം രൂപ കൊടുക്കുകയും ചെയ്തുവെന്ന്…

വയനാട്ടിലെ ദുരന്തഭൂമിയിലെത്തി രാഹുലും പ്രിയങ്കയും

കല്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ചൂരല്‍ മലയില്‍ സന്ദര്‍ശനം നടത്തി. മഴയ്ക്കിടയിലായിരുന്നു ഇരുവരുടേയും സന്ദര്‍ശനം. ഇരുവരും മേപ്പാടിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുള്‍പ്പടെയുള്ള…

വയനാടിന് കൈത്താങ്ങ്: സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കി തെന്നിന്ത്യൻ താരം രശ്‌മിക മന്ദാന പത്ത് ലക്ഷം രൂപയും നൽകിയിട്ടുണ്ട്.

ചെന്നൈ: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളായ സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കി. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തങ്ങളുടെ വേദനയും അനുശോചനവും താരങ്ങൾ അറിയിച്ചു.…

വയനാടിന് കെെത്താങ്ങായി മമ്മൂട്ടിയും, അവശ്യസാധനങ്ങൾ എത്തിക്കും

വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി നടൻ മമ്മൂട്ടി. നടൻ നേതൃത്വം ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും വ്യവസായി സി.പി സാലിഹിന്റെ സി.പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായി വയനാട്ടിലേക്ക് പുറപ്പെടുന്നത്. വയനാടിനെ നടുക്കിയ ഈ വലിയ ദുരന്തം നമുക്ക്…

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം: ശശി തരൂർ എംപി

തിരുവനന്തപുരം/ഡൽഹി∙ ഇന്ത്യയെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എം പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തുനൽകി. വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എംപിമാർക്കും…