Month: August 2024

വയനാട്ടില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമം കേസെടുത്ത് പൊലീസ്

കല്‍പ്പറ്റ: വയനാട്ടില്‍ പിഞ്ചു കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിണങ്ങോടാണ് സംഭവം. രണ്ടു മാസം പ്രായമായ കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിക്ക്(സിഡബ്ല്യുസി) കൈമാറി. കുഞ്ഞ് നിലവില്‍ സംരക്ഷണ…

പ്രതികരിക്കാന്‍ സൗകര്യമില്ല മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി

സിനിമ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചേദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി. വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം വന്നതിന് തൊട്ടുപിന്നാലെയാണ് നിലപാടില്‍ എന്തെങ്കിലും തിരുത്ത് സുരേഷ്…

ജയ് ഷായ്ക്ക് പകരം രോഹന്‍ ജെയ്റ്റ്‌ലി ബിസിസിഐ തലപ്പത്തേക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ മകന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

ജയ് ഷാ ഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുന്നതും മറ്റൊരു ബിജെപി നേതാവിന്റെ മകനെന്ന് റിപ്പോര്‍ട്ടുകള്‍. അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ മകന്‍ രോഹന്‍ ജെയ്റ്റ്‌ലി ബിസിസിഐ സെക്രട്ടറിയാകുമെന്നാണ് വിവരം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ അധ്യക്ഷനായി ബിസിസിഐ…

മുട്ടിയവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതിനേക്കാൾ മുട്ടാത്തവരുടെ പുറത്തുവിടുന്നതാണ് നല്ലത്  കെ.മുരളീധരൻ

പുറത്ത് വരുന്നത് സിനിമാക്കഥകളെ വെല്ലുന്ന കഥകളാണെന്നും സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത് പലരേയും രക്ഷിക്കാനാണെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അന്വേഷണ സംഘത്തിൽ മുഴുവനും വനിതകൾ വേണം. കൂടുതൽ പേരുകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ മൊഴിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും വേട്ടക്കാരുടെ ചിത്രം…

വർഷം തികഞ്ഞില്ല മൂക്കുകുത്തി വീണ് ശിവജി പ്രതിമ നട്ടും ബോൾട്ടും തുരുമ്പെടുത്തെന്ന് പിഡബ്ല്യുഡി

മുംബൈ: എട്ട് മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി ആവേശോജ്വലമായ അന്തരീക്ഷത്തില്‍ ഉദ്ഘാടനച്ചടങ്ങ് നടത്തിയ ഛത്രപതി ശിവജിയുടെ 35 അടി ഉയരമുള്ള പ്രതിമ നിലംപതിച്ചു. സ്ക്രൂകളും ബോൾട്ടും തുരുമ്പെടുത്തതാണ് കൂറ്റൻ പ്രതിമ നിലംപതിക്കാൻ കാരണമായതെന്ന നിരീക്ഷണത്തിലാണ് പിഡബ്ല്യുഡി. മഹാരാഷ്ട്രയിലെ സിന്ദുബർ​ഗിൽ സ്ഥാപിച്ച…

സംവിധായകൻ മോഹൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇസബെല്ല, ശാലിനി എന്റെ കൂട്ടുകാരി, മുഖം, പക്ഷെ തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്ത മോഹൻ ദീർഘനാളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. നർത്തകിയും…

അതിജീവിതമാര്‍ നേരിടുന്നത് വെല്ലുവിളി വെളിപ്പെടുത്തലിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ചിന്മയി

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാളം സിനിമയിലെ ഇരുണ്ട അറകളെ തുറന്നു കാട്ടിയെന്ന് ഗായിക ചിന്‍മയി ശ്രീപദ. ലൈംഗികാതിക്രമം നേരിട്ട അതിജീവിതരെ മുന്നോട്ട് കൊണ്ടു വരാനും അത് റിപ്പോര്‍ട്ട് ചെയ്യാനും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രേരിപ്പിക്കുന്നുവെന്നും ചിന്മയി പറഞ്ഞു. എഎംഎംഎ ജനറല്‍…

24x7news.org

കൂട്ടുകാരുടെ ഓര്‍മയില്‍ വിദ്യാര്‍ത്ഥികള്‍; ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുറന്നു

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ലിന് ശേഷം ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുകയായിരുന്ന മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുറന്നു. സ്‌കൂളില്‍ അസംബ്ലി ചേര്‍ന്നു. ഉരുള്‍പ്പൊട്ടല്‍ നടന്ന് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നിപ്പോള്‍ സ്‌കൂള്‍ തുറന്നത്. സ്‌കൂളിലെ 3 വിദ്യാര്‍ത്ഥികളെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നത്.മുണ്ടക്കൈ – ചൂരല്‍മല…

കോടതി എന്തെങ്കിലും പറഞ്ഞോ? ഉള്ളത് ആരോപണങ്ങൾ മാത്രം മുകേഷിനെ പിന്തുണച്ച് സുരേഷ് ഗോപി

ആരോപണവിധേയനായ മുകേഷിനെ പിന്തുണച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോയെന്ന് സുരേഷ് ​ഗോപി ചോദിച്ചു. മുകേഷിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. അമ്മ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആണ് തന്നോട് ഇക്കാര്യങ്ങൾ…

റഷ്യന്‍ ബഹുനില 
കെട്ടിടത്തിൽ ഡ്രോൺ 
ഇടിച്ചുകയറ്റി ഉക്രയ്ന്‍

മോസ്‌കോ: തെക്കുപടിഞ്ഞാറൻ റഷ്യയിലെ സറടോവിലെ ബഹുനിക്കെട്ടിടത്തിൽ ഡ്രോൺ ഇടിച്ചുകയറ്റി ഉക്രയ്‌ൻ. ആക്രമണത്തിൽ ഒരു സ്ത്രീയടക്കം നാലുപേർക്ക്‌ പരിക്കേറ്റതായി റഷ്യൻ ഔദ്യോഗികമാധ്യമം റിപ്പോർട്ടുചെയ്തു. “പൊതുജനങ്ങൾ താമസിക്കുന്ന കെട്ടിടത്തിലാണ്‌ ആക്രമണം നടന്നത്‌.ആക്രമണത്തിൽകെട്ടിടത്തിന്‌ സാരമായ കേടുപാടുകൾ സംഭവിച്ചതായി കാണാം. തുടർന്ന്‌ പ്രദേശത്തെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു.…