പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനങ്ങളുമായി പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എംആർ അജിത് കുമാറിനും എതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി പറയുന്നത് കൃത്യമായി പറയാതെ സർക്കാരിനെ മോശമാക്കാൻ അജിത്കുമാറും ടീമും പ്രവർത്തിച്ചു. മന്ത്രിമാരുടെ ഫോൺകോളുകൾ ഉൾപ്പെടെ ചോർത്തിയെന്നും അൻവർ ആരോപിച്ചു.പിവി അൻവർ പറഞ്ഞു. താൻ പറയുന്നതിൽ കഴമ്പില്ലെന്നാണ് പൊലീസ് പറയുന്നതെന്നും പിവി അൻവർ പറയുന്നു.
എല്ലാ രാഷ്ട്രീയക്കാരുടെയും പത്രക്കാരുടെയും ഫോൺ കോൾ സൈബർ സെൽ ചോർത്തുന്നുവെന്ന് അൻവർ ആരോപിച്ചു. എഡിജിപി ഇതിനായി അസിസ്റ്റന്റിനെ വെച്ചാണ് ചോർത്തുന്നതെന്ന് അൻവർ പറയുന്നു. എം ആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചെന്ന ഗുരുതര ആരോപണവും അൻവർ ഉന്നയിച്ചു.
ഉത്തരവാദിത്തത്തോടെയാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.എംആർ അജിത് കുമാറിന്റെ റോൾ മോഡൽ ദാവൂഡ് ഇബ്രാഹിം എന്നും പി വി അൻവർ കുറ്റപ്പെടുത്തി. എഡിജിപി എംആർ അജിത് കുമാറിനും എസ് പി സുജിത് ദാസിനും സ്വർണക്കള്ളക്കടത്തുമായി ബന്ധമെന്നും പിവി അൻവർ.
അജിത് കുമാറിന്റെ ഭാര്യയുടെ ഫോൺകോൺ ഞെട്ടിപ്പിക്കുന്നതെന്നും പിവി അൻവർ. എസ് പി സുജിത് ദാസ് സ്വർണക്കടത്തിന് സഹായം ചെയ്യുകയല്ല, അതിന്റെ ഭാഗം തന്നെയാണ്. കോഴിക്കോട്ടു നിന്ന് കാണാതായ മാമി എന്ന കച്ചവടക്കാരനെ കൊലപ്പെടുത്തിയെന്നാണ് താൻ വിശ്വസിക്കുന്നത്. ഇതിന് പിന്നിൽ കള്ളക്കടത്ത് സംഘമെന്നും പിവി അൻവർ പറഞ്ഞു
.കള്ളക്കടത്തിലെ ഒരു വിഭാഗം സുജിത്തിനെ വിളിച്ചു പറയും. എയർപോർട്ടിൽ നിന്ന് അവരെ കടത്തി വിടും. വിമാനത്താവളത്തിന് പുറത്ത് നിന്ന് പൊലീസ് ഇവരെ പിടിക്കും. എന്നിട്ട് ഇവരുടെ കേന്ദ്രത്തിലേക്ക് പോകും. 25 സ്വർണ ബിസ്ക്കറ്റ് ഉണ്ടെങ്കിൽ പത്തെണ്ണം എടുത്ത് മാറ്റുമെന്ന് അൻവർ പറയുന്നു. ഇതിന്റെ തലവൻ അജിത് കുമാറാണെന്ന് അദ്ദേഹം ആരോപിച്ചു.