പാലക്കാട്: തെയ്യത്തെ ആസ്പദമാക്കിയുള്ള ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരേ സമയം അഞ്ച് ഭാഷകളിൽ ഹൃസ്വ ചിത്രം തയ്യാറാക്കുന്നത്.ഹൃസ്വ ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ ശ്രീജിത്ത് മാരിയലാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ശ്രീജീത്ത് തന്നെയാണ്. പാലക്കാട് അത്തലൂർ അന്തി മഹാകാളൻ തച്ചാട്ട് തറവാട്ട് ക്ഷേത്രവും പരിസരവുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.രണ്ട് ഷെഡ്യൂൾ ആയി ചിത്രീകരണം പൂർത്തിയാക്കും.സ്വരൂപ് പത്മനാഭൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.ടോം തോട്ടത്തിലാണ് ക്യാമറ.

ചീഫ് ഡയറക്ടർ: അരുൺ വെള്ളക്കാരി, കലാ സംവിധാനം: അരുൺ വെള്ളക്കാരി, സ്റ്റിൽസ് ഡയറക്ടർ: കണ്ണൻ പുലരി, എഡിറ്റിംഗും രൂപകൽപ്പനയും: അരുൺ വെള്ളക്കാരി, മേക്കപ്പ്: ഗിരീഷ്. പി കണ്ണമ്പ്ര വടക്കാഞ്ചേരി, വരികൾ: ചന്ദ്രൻ പ്രണവം & റിജിൽ രാജൻ, സംഗീതം: ഫ്രാൻസി ആളൂർ,ശബ്ദവും പ്രോഗ്രാമിംഗും: ജോഷി അറക്കൽ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *