കോവിഡിനേക്കാൾ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ഗവേഷകർ. സിംഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെഗവേഷകരാണ് പഠനത്തിനു പിന്നിൽ..ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ളസാധ്യത 55 ശതമാനം കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ളസാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡെങ്കിപ്പനി ബാധിച്ച 11,700 പേരെയും കോവിഡ് ബാധിച്ച 12 ലക്ഷം പേരെയും..ആധാരമാക്കിയാണ് പഠനം നടത്തിയത്. ഇക്കൂട്ടരിൽ നടത്തിയ ടെസ്റ്റുകൾ, മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയവ പരിശോധിച്ചാണ്.വിലയിരുത്തലിലെത്തിയത്.
ഈ വിഭാഗത്തിൽ ഹൃദയം, മസ്തിഷ്കം, പ്രതിരോധശേഷി തുടങ്ങിയവയിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ വിശദമായിപരിശോധിച്ചു. അണുബാധയ്ക്കുശേഷമുള്ള ഒരുമാസം മുതൽ മുന്നൂറു ദിവസത്തിനിടയിലുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്…….