4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടതിനുശേഷം അവശേഷിക്കുന്ന പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. ഏകദേശം രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഈ മാസം ഭൂമിയോട് അടുത്ത് എത്തും.’2024 ON’ എന്ന് പേരിട്ടിരിക്കുന്ന 720 അടി വീതിയുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 15-ന് ഭൂമിയുടെ അടുത്തു നിന്ന് ഏകദേശം 620,000 മൈല്‍ ദൂരത്തില്‍ കടന്നുപോകും.

ഈ ദൂരം വളരെ വലുതാണെന്ന് തോന്നുമെങ്കിലും ജ്യോതിശാസ്ത്രപരമായി ഇത് വളരെ അടുത്താണ്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരത്തിന് ഏകദേശം സമാനമാണ് ഈ ഛിന്നഗ്രഹം കടന്നു പോകുന്ന ദൂരം.

ഭൂമിക്ക് ഒരു തരത്തിലും ഈ പ്രതിഭാസം ഒരു ദേഷവും ഉണ്ടാക്കില്ലെന്നും സമാനമായ സംഭവം ഓരോ 10 വര്‍ഷത്തിലും ശരാശരി ഒരു തവണ സംഭവിക്കുന്നുവെന്നുമാണ് വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ്’2024 ON’ എന്ന് പേരിട്ടിരിക്കുന്ന 720 അടി വീതിയുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 15-ന് ഭൂമിയുടെ അടുത്തു നിന്ന് ഏകദേശം 620,000 മൈല്‍ ദൂരത്തില്‍ കടന്നുപോകും. ഈ ദൂരം വളരെ വലുതാണെന്ന് തോന്നുമെങ്കിലും ജ്യോതിശാസ്ത്രപരമായി ഇത് വളരെ അടുത്താണ്.

ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരത്തിന് ഏകദേശം സമാനമാണ് ഈ ഛിന്നഗ്രഹം കടന്നു പോകുന്ന ദൂരം. ഭൂമിക്ക് ഒരു തരത്തിലും ഈ പ്രതിഭാസം ഒരു ദേഷവും ഉണ്ടാക്കില്ലെന്നും സമാനമായ സംഭവം ഓരോ 10 വര്‍ഷത്തിലും ശരാശരി ഒരു തവണ സംഭവിക്കുന്നുവെന്നുമാണ് വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ്പറയുന്നത്.

വടക്കന്‍ അര്‍ദ്ധഗോളത്തില്‍ നിന്ന് ദൃശ്യമാകുന്ന ഈ ഛിന്നഗ്രഹം നക്ഷത്ര നിരീക്ഷകരെയും ജ്യോതിശാസ്ത്രജ്ഞരെയും സംബന്ധിച്ച് അപൂര്‍വവും മനോഹരവുമായ ഒരു കാഴ്ചയാണ്. സെപ്റ്റംബര്‍ 15-ന് ഉച്ചയ്ക്ക് 2:30-ന് ആരംഭിക്കുന്ന ഈ പ്രതിഭാസം തെളിഞ്ഞ ആകാശത്തില്‍ ദൂരദര്‍ശിനികളുടെയോ ബൈനോക്കുലറുകളുടെയോ സഹായത്തോടെ നിരീക്ഷിക്കാവുന്നതാണ്.ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ച് ‘2024 ON’ എന്ന ഈ ഛിന്നഗ്രഹത്തിന്റെ ഘടന, വേഗത, ഭ്രമണ കാലഘട്ടം, പരിക്രമണ പാത എന്നിവയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അപൂര്‍വവും അമൂല്യവുമായ അവസരമാണിത്.

ഭൂമിക്ക് സമീപമുള്ള വസ്തുക്കളുടെ (NEO) പ്രവചന മാതൃകകള്‍ പരിഷ്‌കരിക്കുന്നതിനും സൗരയൂഥത്തിന്റെ സങ്കീര്‍ണ്ണമായ ചലനാത്മകതയിലേക്ക് വെളിച്ചം വീശുന്നതിനും ശാസ്ത്രലോകത്തെ സംബന്ധിച്ച് ഈ വിവരങ്ങള്‍ അത്യന്താപേക്ഷിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *