ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ നരഭോജി ചെന്നായകളുടെ ആക്രമണത്തിൽ വീണ്ടും മരണം. മഹ്സി ഏരിയയിലെ രണ്ടു വയസ്സുകാരി അഞ്ജലി ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടുമാസമായി തുടരുന്ന ചെന്നായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ ഒൻപതായി. ഇതിൽ എട്ടുപേർ കുട്ടികളും ഒരാൾ സ്ത്രീയുമാണ്. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ മൂന്നുവയസ്സുകാരിക്കും ജീവൻ നഷ്ടമായിരുന്നു.

മഹ്സി ഏരിയയിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിന്ന അഞ്ജലിയെ ചെന്നായ കടിച്ചുകൊണ്ടുപോയത്. വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെനിന്ന് കുട്ടിയുടെ മൃത​ദേഹം പിന്നീട് കണ്ടെത്തിആറുമാസം പ്രായമായ ഇളയ കുഞ്ഞ് കരഞ്ഞപ്പോഴാണ് ഞാൻ സംഭവം അറിയുന്നത്. എഴുന്നേറ്റപ്പോഴേക്കും മൂത്ത മകളെ ചെന്നായ കടിച്ചെടുത്തു കൊണ്ടുപോയിരുന്നു. ചെന്നായയുടെ പിറകെ ഓടിയെങ്കിലും കുഞ്ഞിനെ കിട്ടിയില്ല.

ഞങ്ങൾ കൂലിപ്പണിക്കാരും ദരിദ്രരും ആയതിനാൽ വീടിന് വാതിൽ വെക്കാൻ കഴിഞ്ഞിരുന്നില്ല’, കൊല്ലപ്പെട്ട അഞ്ജലിയുടെ മാതാവ് പറഞ്ഞു.ജൂലായ് 17 മുതലാണ് ബഹ്റൈച്ച് ജില്ലയിൽ ചെന്നായ ആക്രമണം ഉണ്ടാകുന്നത്. 35-ഓളം ​ഗ്രാമങ്ങളാണ് നിലവിൽ ഭീതിയിൽ കഴിയുന്നത്. ‘ഓപ്പറേഷൻ ഭീഡിയ’ എന്ന പേരിൽ ചെന്നായകളെ പിടികൂടാനുള്ള പ്രത്യേക ദൗത്യം തുടരുന്നുണ്ടെങ്കിലും ആക്രമണങ്ങൾക്ക് കുറവില്ല. ഡ്രോണുകൾ ഉൾപ്പെടെ ഉപയോ​ഗിച്ചാണ് തിരച്ചിൽ നടക്കുന്നത്. എന്നാൽ ചെന്നായക്കൾ തുടർച്ചയായി വാസസ്ഥലം മാറുന്നത് വലിയ വെല്ലുവിളിയാവുകയാണ്.

നദീതീരങ്ങളിലും ചെന്നായകൾ ഉണ്ടെന്ന് കരുതുന്ന സ്ഥലങ്ങളിലുമാണ് ഇത്തരം പാവകൾ സ്ഥാപിച്ചിരിക്കുന്നത്ബഹ്റൈച്ച് ജില്ലയിൽ മാസങ്ങളായി തുടരുന്ന ആക്രമണത്തിൽ ഇതുവരെ നിരവധിപേർക്കാണ് പരിക്കേറ്റത്. ആറ് ചെന്നായകളിൽ നാലെണ്ണത്തെ പിടികൂടിയിരുന്നു. ബാക്കിയുള്ള രണ്ട് ചെന്നായകളാണ് ഭീതിപരത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *